മലയാള സിനിമയില്‍ തിളങ്ങി നില്ക്കവേ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തുകൊണ്ട് വിവാഹജീവിതം ആരംഭിച്ച നടിയാണ് ഭാമ. എന്നാല്‍ അടുത്തിടെയാണ് താന്‍ സിംഗിള്‍ മദര്‍ ആണെന്ന കാര്യം തുറന്നുപറഞ്ഞുകൊണ്ട് നടി രംഗത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഭാമ കഴിഞ്ഞദിവസം പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
‘വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം. വേണ്ട ഒരു സ്ത്രീയും അവരുടെ പണം ആര്‍ക്കു നല്‍കിയും വിവാഹം ചയ്യരുത്. നാളെ അവര്‍ നിങ്ങളെ ഉപേക്ഷിച്ചുപോയാല്‍ ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ ജീവന് എടുക്കാന്‍ സാധ്യതയുള്ള ഇടത്തുനിന്നും എത്രയും വേഗം പോരുക’, ഭാമ സ്റ്റാറ്റസ് പങ്കുവച്ചു. നിരവധി അഭിപ്രായങ്ങള്‍ ആണ് സ്റ്റാറ്റസ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സിനിമയിലേക്ക് എത്തും മുന്‍പേ അവതരണത്തിലൂടെയും ആലാപനത്തിലൂടെയൂം ഭാമ പരിചിതയായിരുന്നു. 2007 ല്‍ ആണ് നിവേദ്യം എന്ന ചിത്രത്തില്‍ ഭാമ അഭിനയിക്കാന്‍ എത്തിയത്. രണ്ടാമത്തെ ചിത്രം വിനയന് സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്ന ചിത്രമാണ്.
Discussion about this post