ബോളിവുഡിന്റെ പ്രശസ്ത താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്യും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തിടെ അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് വിവാഹവേദിയില്‍ ഇരുവരും ഒന്നിച്ച് എത്താതിരുന്നത് വലിയ ഗോസിപ്പുകള്‍ക്കാണ് ഇടം കൊടുത്തത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങള്‍ വിവാഹമോചിതരായിട്ടുണ്ടാകാമെന്നാണ് ആരാധകര്‍ പറയുന്നത്.
വിവാഹമോചനത്തേക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു പോസ്റ്റിന് അഭിഷേക് ലൈക്ക് അടിച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ഈ അഭ്യൂഹം ശക്തമായത്. ‘വെന്‍ ലവ് സ്റ്റോപ്സ് ഈസി’ എന്ന കാപ്ഷനോടെ ഹീന കന്ദേല്‍വല്‍ എഴുതിയ പോസ്റ്റിനാണ് അഭിഷേക് ലൈക്ക് ചെയ്തത്. അനന്ത് – രാധിക വിവാഹത്തിന് മകള്‍ക്കൊപ്പമാണ് ഐശ്വര്യയെത്തിയത്.
അമിതാഭ് ബച്ചനും അമ്മയ്ക്കും സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് അഭിഷേക് വിവാഹത്തിനെത്തിയത്. ഇരുവരും ഫോട്ടോയ്ക്ക് ഒന്നിച്ച് പോസു ചെയ്യുകയും ചെയ്തിരുന്നില്ല. ഇതാണ് വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കാന്‍ കാരണമായത്. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത് ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അത്ര രസത്തിലല്ല എന്നതാണ്. എന്തായാലും താരങ്ങളുടെയോ കുടുംബത്തിന്റെയോ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2007 ഏപ്രില്‍ 20 നാണ് വിവാഹിതരായത്. 2011 നവംബര്‍ 16 നാണ് മകള്‍ ആരാധ്യ ജനിക്കുന്നത്.
Discussion about this post