സിനിമയില്‍ തുടക്കകാലത്ത് വളരെ തുച്ഛമായ തുകയാണ് ഗാനരചയിതാക്കള്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ കാലം മാറിയതോടെ കഥ മാറി. താരതമ്യേന ഉയര്‍ന്ന പ്രതിഫലം ഇപ്പോള്‍ സിനിമാരംഗത്തെ ഗാനരചയിതാക്കള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗാനരചയിതാവ് ആരാണ്.
ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഗാനരചയിതാവ് ് ഒരു പാട്ടിന് ഈടാക്കുന്നത് 25 ലക്ഷം രൂപയാണ്. മനോജ് മുന്താഷിര്, വരുണ്‍ ഗ്രോവര്‍, ഇര്‍ഷാദ് കാമില്‍ എന്നിവര്‍ ഒന്നും അല്ല ഇത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗാനരചയിതാവ് ഇപ്പോള്‍ ജാവേദ് അക്തര്‍ ആണ്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്കുമാര് ഹിരാനിയുടെ ഡങ്കിയില്‍ ‘നിക്കിള്‍ ദ ഹം കഭി ഘര്‍ സേ’ എന്ന പാട്ട് എഴുതാന്‍ 25 ലക്ഷം രൂപയായിരുന്നു ഇദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയത്.. ഡിസംബറില്‍ ഒരു ടിവി ഷോയുടെ അവതാരകനായി എത്തിയപ്പോള്‍ പാട്ടെഴുത്തില്‍ സജീവമായ കഥ അക്തര്‍ വിവരിച്ചു. ‘ സാധാരണയായി സിനിമയില്‍ ഞാന്‍ ട്രാക്ക് മാത്രം എഴുതാറില്ലായിരുന്നു. എന്നാല്‍ ഒരു പാട്ടിന്റെ വരികള്‍ എഴുതാന്‍ രാജു ഹിരാനി സാഹിബ് ഒരിക്കല്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വഴങ്ങിയില്ല. പക്ഷേ അദ്ദേഹം നിര്‍ബന്ധിച്ചു. നിരസിക്കുന്നെങ്കില്‍ നിരസിക്കട്ടെ എന്ന് കരുതി ഞാന്‍ ചില നിബന്ധനകളും മുന്നോട്ട് വെച്ചു. പലതും യുക്തിരഹിതമായിരുന്നു. എന്നാല്‍ അദ്ദേഹം ആ നിബന്ധനകള്‍ എല്ലാം അംഗീകരിച്ചു. പിന്നീട് ഈ ഒരു ഗാനം എഴുതിയതിന് പ്രത്യേക അംഗീകാരവും ലഭിച്ചു.”
കഴിഞ്ഞ വര്‍ഷം വരെ, ര കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗാനരചയിതാവ് എന്ന വിശേഷണം ഗുല്‍സാറിന് ആയിരുന്നു. 88-ാം വയസ്സില്‍ ഒരു ഗാനത്തിന് 20 ലക്ഷം രൂപയാണ് അദ്ദേഹം ഈടാക്കിയത്. ജാവേദ് അക്തറിനെപ്പോലെ, ഗുല്‍സാറും ഒരു പ്രോജക്ടിലെ എല്ലാ ഗാനങ്ങളും എഴുതാറുണ്ട്. സാധാരണയായി ഒരു പാട്ടിന് 15 ലക്ഷം രൂപ ഈടാക്കിയിരുന്ന ജാവേദ് അക്തര്‍ 2023 വരെ രണ്ടാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.
ആദ്യ പത്തിലെ മറ്റ് പേരുകളില്‍ ഒട്ടേറെ ചെറുപ്പക്കാരായ എഴുത്തുകാരുണ്ട്. സിബിഎഫ്സി ചെയര്‍പേഴ്സണും എഴുത്തുകാരനുമായ പ്രസൂണ്‍ ജോഷി ഒരു ഗാനത്തിന് 10 ലക്ഷം രൂപയാണ് ഈടാക്കുന്നത്. സംഗീതസംവിധായകന് വിശാല്‍ ദദ്ലാനിയും താന്‍ എഴുതുന്ന ഓരോ ഗാനത്തിനും ഉയര്‍ന്ന തുക നേടുന്നുണ്ട്. ഒഴുതുന്ന ഓരോ പാട്ടിനും എട്ടു മുതല്‍ ഒന്‍പത് ലക്ഷം രൂപ നേടുന്ന ഇര്‍ഷാദ് കാമില്‍, ഒരു ഗാനത്തിന് ഏകദേശം എട്ടു ലക്ഷം രൂപ പ്രതിഫലം നേടുന്ന അമിത് ഭട്ടാചാര്യ എന്നിവരാണ് മറ്റ് ചിലര്‍.
Discussion about this post