ക്രിക്കറ്റ് താരം സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച മുംബൈയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന സാറയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
സാറയ്ക്ക് മുമ്പേ തന്നെ അഭിനയത്തോട് താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അധികം വൈകാതെ താരത്തിന്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് സാറ. 6.8 മില്യണ്‍ ഫോളോവേഴ്സ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്.
അര്ജുന് തെണ്ടുല്‍ക്കര്‍ പിതാവിന്റെ വഴി തെരഞ്ഞെടുത്ത് ക്രിക്കറ്റില്‍ അരങ്ങേറിയപ്പോള്‍ പീഡിയാട്രീഷ്യയായ അമ്മ അഞ്ജലിയുടെ പാത പിന്തുടര്ന്ന് സാറ മെഡിസിന് പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിന് പഠനത്തിന് ശേഷം സാറ മോഡലിങ് ലോകത്തേക്ക് ചുവടുവെച്ചു. തുടര്‍ന്ന്, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മോഡലായി തിളങ്ങിയിരുന്നു.
View this post on Instagram
Discussion about this post