ഗൗതം വാസുദേവ് മേനോന്‍ മമ്മൂട്ടി ചിത്രം കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. ചിത്രത്തില്‍ ഡിറ്റക്ടീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹ്യൂമര്‍ ടച്ചുള്ള ഒരു വേഷമായിരിക്കും ഇത്. മുന്‍പ് മമ്മൂക്ക ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത് 1991 ലെ എസ് എന്‍ സ്വാമി ചിത്രം അടയാളത്തില്‍ ആണ്. അതും ഒരു ഹ്യൂമറസ് കഥാപാത്രം ആയിരുന്നു!
. സംവിധായകനായി ഗൗതം മേനോന്‍ ആദ്യമായിട്ടാണ് മലയാളത്തില്‍ എന്ന ഒരു പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയായിരിക്കും നായിക എന്നാണ് റിപ്പോര്‍ട്ട്. ഗോകുല്‍ സുരേഷും ഒരു നിര്‍ണായക കഥാപാത്രമായി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായിരിക്കും പ്രമേയം എന്ന് വ്യക്തമല്ല. ആവേശമുണര്‍ത്തുന്ന പ്രൊജക്റ്റാണ് മമ്മൂട്ടി ചിത്രം എന്നാണ് സൂചന.
അതേസമയം, ഗൗതം വാസുദേവ് മേനോന്റെ ചിത്രമായ ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് നീണ്ടുപോകുകയാണ്. വിക്രം നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ധ്രുവ നച്ചത്തിരം ഒരു ആക്ഷന്‍ ചിത്രമാണ്. മമ്മൂട്ടി നായകനായി വേഷമിട്ട ചിത്രമായി ഒടുവില്‍ എത്തിയത് ടര്‍ബോയാണ്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ്
Discussion about this post