മമ്മൂട്ടിയുടെ മകനാണെന്നതില്‍ തനിക്ക് അഭിമാനമുണ്ടെങ്കിലും ആ വിശേഷണം എപ്പോഴും കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്മാന്. തനിക്ക് പിന്നാലെ നടന്ന് വേട്ടയാടുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്നും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുമ്പോള്‍ അവര്‍ അവിടെയും വന്നു ശല്യം ചെയ്യാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.
കുടുംബത്തിന്റെ പേരും പെരുമയും ഉപയോഗിച്ച് എല്ലാകാലത്തും പിടിച്ചു നില്ക്കാന് കഴിയില്ലെന്നും താരം പറഞ്ഞു.”മമ്മൂട്ടിയുടെ മകന് ആയിരിക്കുമ്പോഴും ദുല്‍ഖര്‍ സല്മാന് ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം. മമ്മൂട്ടിയുടെ മകന് എന്ന ആ ഒരു ടാഗ് ഞാന്‍ മാറ്റാന്‍ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോള്‍ അവരുടെ അജണ്ട ആയിരിക്കാം.
അതെന്താണെന്ന് എനിക്കറിയില്ല. ഞാന്‍ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ ആളുകള്‍ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാന്‍ അവരുടെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടര്‍ തരില്ല. മറ്റുള്ളവര്‍ എന്നെ സ്നേഹിക്കുമ്പോള്‍ ഇവര്‍ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല.’ ദുല്‍ഖര്‍ പറയുന്നു.
അതേസമയം, സെപ്റ്റംബര്‍ ഏഴിന് ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്കര്‍ ആഗോളതലത്തില്‍ റിലീസ് ചെയ്യും. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്ടൈന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്.
Discussion about this post