രണ്‍ജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിന് രണ്‍ജി പണിക്കര്‍ ഒരുക്കിയ നാഗേന്ദ്രന്‍സ് ഹണിമൂണ്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. സീരിസിന്റെ പ്രമോഷന്റെ ഭാഗമായി ദി നെക്സ്റ്റ് 14 മിനിറ്റ്സ് എന്ന യുട്യൂബ് ചാനലിന് നിഥിന് നല്കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്്. ചെറിയ പെര്‍ഫോമന്‍സ് ചെയ്താല്‍ പോലും എന്തോ വലിയ കാര്യം ചെയ്തുവെന്ന് ചിന്തിക്കുന്ന ഒരുപാട് താരങ്ങളുണ്ട് ഇന്ന് ഇന്റസ്ട്രിയില്‍ എന്നാണ് നിഥിന് പറയുന്നത്.
അച്ഛന് എഴുതാനിരിക്കുമ്പോള്‍ സോമന് ചേട്ടന്, രാജന് പി ദേവ്, നരേന്ദ്ര പ്രസാദ് ഇവരുടെയൊക്കെ മുഖങ്ങളാണ് മനസിലേക്ക് വരാറുള്ളത്. ഇവര്‍ക്ക് പകരം വെക്കാന്‍ ഇന്ന് ആള്ക്കാരില്ലെന്നത് അച്ഛന് വലിയ കണ്‍ഫ്യൂഷനാണ്. അവരുടേത് പോലുള്ള പെര്‍ഫോമന്‍സുകള്‍ കാണാന്‍ ഞാനും പേഴ്സണലി ആഗ്രഹിക്കുന്നുണ്ട്. അവര്‍ ഗംഭീരമായി ചെയ്തിട്ടുണ്ട്. മാത്രമല്ല ഓവറേറ്റഡായിട്ടുമില്ല ഒരിക്കലും.
എന്‍.എഫ് വര്‍ഗീസ് സാര്‍ അടക്കമുള്ളവര്‍ അത് ചെയ്ത് പോയിട്ട് പിന്നെ അത് തലയില്‍ ചുമക്കാറില്ല. അവര്‍ അടുത്ത പടത്തിന്റെ തിരക്കിലേക്ക് പോകും. അല്ലാതെ ചെയ്തതിന്റെ മഹിമ പറയാന്‍ നില്‍ക്കാറില്ല. കണ്ട ആളുകളാണ് പറയുന്നത്. ഇപ്പോള്‍ പക്ഷെ ചെറിയ പെര്‍ഫോമന്‍സ് ചെയ്താല്‍ പോലും എന്തോ വലിയ കാര്യം ചെയ്തുവെന്ന് ചിന്തിക്കുന്ന ഒരുപാടുപേര് ഉണ്ടെന്നാണ് തോന്നുന്നത്. ആരെയും കുറ്റം പറയുകയല്ല. ചിലപ്പോള്‍ ഈ കാലഘട്ടത്തിന്റെ രീതി അതായിരിക്കാം.
കഴിഞ്ഞ പടത്തില്‍ ഇവരുടെ പെര്‍മോന്‍സ് ഗംഭീരമാണെന്ന് നമുക്ക് തോന്നിയാലും അടുത്ത പടം കാണുമ്പോള്‍ അവരുടെ തലയില്‍ ആ പെര്‍ഫോമന്‍സ് കിടക്കുന്നതായി നമുക്ക് തോന്നും. നിഥിന് കൂട്ടിച്ചേര്‍ത്തു.
Discussion about this post