തന്റെ സാഹചര്യവും മാനസികാവസ്ഥയും മനസിലാക്കിയതിന് കലാകാരന് എന്ന നിലയില്‍ ആസിഫിനോട് വളരെ നന്ദിയുണ്ടെന്ന് സംഗീത സംവിധായകന് രമേഷ് നാരായണന്. ഇങ്ങനെ ഒരു സിറ്റുവേഷന് ഉണ്ടായതില്‍ വളരെയധികം വിഷമം തോന്നിയെന്നും അടുത്തുതന്നെ ആസിഫുമായി എറണാകുളത്തുവച്ച് കൂടിക്കാഴ്ച നടത്തുമെന്നും രമേഷ് നാരായണന് മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരുപാട് നന്ദിയുണ്ട് ആസിഫ് ഭായ്, ഇങ്ങനെ ഒരു സിറ്റുവേഷന് ഉണ്ടായതില്‍ വളരെയധികം വിഷമം തോന്നി. ആസിഫിന് ഇന്നലെ ഞാന്‍ ഒരു മെസേജ് അയച്ചിരുന്നു. ഇന്ന് രാവിലെ ആസിഫ് എന്നെ വിളിച്ചു. കാര്യങ്ങള്‍ സംസാരിച്ചു. അടുത്തുതന്നെ കൂടിക്കാഴ്ച നടത്തും.
സൈബര്‍ ആക്രമണം ഒഴിവാക്കി തന്നാല്‍ വലിയ സന്തോഷം. എന്റെ മാനസികാവസ്ഥ മനസിലാക്കിയതില്‍ എനിക്ക് വളരെ നന്ദിയുണ്ട്. ആസിഫിന്റെ ?മഹത്വം ആണ് അത്. ഞാന്‍ പറഞ്ഞല്ലോ, അത് അവിടെവച്ച് സംഭവിച്ചുപോയതാണ്.’- രമേഷ് നാരായണന് പറഞ്ഞു.
ഈ സംഭവുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളില്‍ നിന്ന് ആരും തന്നെ വിളിച്ചിട്ടില്ല. ഈ വിവാദം മതപരമായിട്ട് കലാശിക്കരുതെന്നും അത് എല്ലാവര്ക്കും ബുദ്ധിമുട്ടാകും. നമ്മള് എല്ലാവരും മനുഷ്യരാണെന്നും രമേഷ് നാരായണന് കൂട്ടിച്ചേര്‍ത്തു. അതേസമയം വിദ്വേഷ പ്രചരണം ഒഴിവാക്കണമെന്ന് ആസിഫ് അലിയും ആവശ്യമുന്നയിച്ചിരുന്നു.
Discussion about this post