മനോരഥങ്ങള്‍’ ട്രെയ്ലര് റിലീസിനിടെ നടന്ന പുരസ്കാര ചടങ്ങില്‍ നടന് ആസിഫ് അലിയില്‍ നിന്നും പുരസ്കാരം സ്വീകരിക്കാന്‍ സംഗീതസംവിധായകന് രമേശ് നാരായണന് വിസമ്മതിച്ചത് വലിയ വിവാദമായിരിക്കുകയാണ് .
രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ നടന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകന് ജയരാജനെ വേദിയിലേക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യില്‍ പുരസ്കാരം കൊടുക്കുകയും അത് തനിക്ക് നല്കാന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് ഇദ്ദേഹം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ആസിഫിന് ഒരു ഷേക്ക് ഹാന്‍ഡ് നടനെ അഭിവാദ്യം ചെയ്യാനോ ഒന്നും രമേശ് നാരായണന് തയ്യാറായില്ല.
സോഷ്യല്‍മീഡിയയില്‍ സംഗീതജ്ഞനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ പലരും രമേഷ് നാരായണനും പൃഥ്വിരാജും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ സംഭവമാണ് കൂടുതല്‍ പേരും ചര്‍ച്ചചെയ്യുന്നത്.
എന്ന് നിന്റെ മൊയ്തീന് വേണ്ടി താനൊരുക്കിയ ഗാനങ്ങള്‍ ഒഴിവാക്കാന്‍ പൃഥ്വിരാജ് ശ്രമിച്ചെന്നായിരുന്നു അന്ന് രമേഷ് നാരായണന് ആരോപിച്ചത്. സിനിമയ്ക്ക് വേണ്ടി ആറ് പാട്ടുകളാണ് റെക്കോര്‍ഡ് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം പൃഥ്വിരാജിന് ഇഷ്ടപ്പെട്ടില്ലെന്ന് വിമല്‍ വിളിച്ച് പറഞ്ഞു. രമേശ് നാരായണന്റെ പാട്ട് എടുക്കുകയാണെങ്കില്‍ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വരെ പൃഥ്വിരാജ് പറഞ്ഞതായി പിന്നീട് കേട്ടുവെന്നും രമേശ് നാരായണന് പറഞ്ഞിരുന്നു
‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചിത്രത്തിന് വേണ്ടി ‘ഈ മഴ തന് വിരലീ പുഴയില്‍’ എന്ന ഗാനം കെ ജെ യേശുദാസ് പാടിയിരുന്നു. ഇത് പൂര്‍ത്തിയായതിന് ശേഷമാണ് ആ പാട്ട് ചിത്രത്തില്‍ ഉപയോഗിക്കുന്നില്ലെന്ന് സംവിധായകനായ ആര്‍എസ് വിമല്‍ തീരുമാനിച്ചത്. രമേശ് നാരായണനാണ് ഈ പാട്ടിന് രചന നിര്‍വഹിച്ചത്. റഫീഖ് അഹമ്മദ് വരികള്‍ കുറിച്ചു. എം ജയചന്ദ്രനും ഗോപി സുന്ദറുമാണ് സംഗീത സംവിധായകരായി സിനിമയിലുണ്ടായിരുന്നത്.
യേശുദാസ് പാടിയ പാട്ട് ഒഴിവാക്കിയത് തന്നെ ഒരുപാട് അമ്പരിപ്പിച്ചുവെന്ന് ഒരിക്കല്‍ രമേശ് നാരായണന് പറഞ്ഞിട്ടുണ്ട്. ആശയ വിനിമയത്തിലുണ്ടായ പിഴവ് കൊണ്ടാണ് ആ പാട്ട് ഒഴിവാക്കാന്‍ കാരണമെന്നും ആ പാട്ട് നീക്കം ചെയ്തത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നുാണ് രമേശ് പറഞ്ഞത്.
രമേശ് നാരായണന്റെ പാട്ട് എടുക്കുകയാണെങ്കില്‍ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വരെ പൃഥ്വിരാജ് പറഞ്ഞതായി പിന്നീട് കേട്ടുവെന്നും രമേശ് നാരായണന് പറഞ്ഞിരുന്നു.
Discussion about this post