തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന അധിക്ഷേപങ്ങളെ പറ്റി വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശാലുമേനോന്. അധിഷേപങ്ങളും സൈബര്‍ ബുള്ളിയിംഗുമൊക്കെ ഇപ്പോള്‍ ബാധിക്കാറില്ലെന്ന് അവര്‍ വ്യക്തമാക്കി.
2009 ല്‍ എന്റെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. അത് മോര്‍ഫിംഗ് വീഡിയോ ആണെന്ന് പിന്നീട് എല്ലാവര്ക്കും മനസിലായി. ഇപ്പോള്‍ പല താരങ്ങളുടെയും വീഡിയോ അതുപോലെയുണ്ട്. ഇത്രയൊക്കെയേ അതുള്ളുവെന്ന് മനസിലാക്കാം. എന്നിരുന്നാലും ഇപ്പോഴും വളരെ മോശമായി മെസേജ് അയക്കുന്നവരുണ്ട്. മെസേജ് അയക്കുന്നവരും മാന്യത കാണിക്കണം.
ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് മോശം വാക്കുകള്‍ പറയുന്നത്. നേരിട്ട് അവരുടെ മുഖം കാണിച്ച് കൊണ്ട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമില്ല. സത്യം പറഞ്ഞാല്‍ വീഡിയോ വന്നതിനെ പറ്റി ഇതുവരെ ആരും എന്നോട് ചോദിച്ചിട്ടില്ല. പലരും അത് കണ്ടിട്ടുണ്ടെങ്കിലും എന്നോട് ഒന്നും ചോദിക്കാന്‍ വന്നിട്ടില്ല. ഞാനത് കണ്ടപ്പോള്‍ കുറച്ച് വിഷമിച്ചു. നമ്മുടേതല്ലല്ലോ.
പിന്നാലെ പോവാനോ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല. അതിനുള്ള സാഹചര്യമൊന്നും നമ്മുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അതെന്റെ വീഡിയോ ആണെന്ന് പറഞ്ഞ് എല്ലാവരും കണ്ടിട്ടുണ്ടാവുകയും അത് വിശ്വസിക്കുകയും ചെയ്തിട്ടുണ്ടാവും. പക്ഷേ ആരും എന്നോടതിനെ പറ്റി നേരിട്ട് ചോദിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും നടി വ്യക്തമാക്കി.
Discussion about this post