മലയാളത്തിന്റെ പ്രിയ കഥാകാരന് എംടി വാസുദേവന്‍ നായരുടെ 91-ാം ജന്മദിന ആഘോഷത്തില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കേക്ക് മുറിക്കുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ കൈപ്പിടിച്ച് ആ മാറില്‍ തലചായ്ച്ച എംടിയെ വീഡിയോയില്‍ കാണാം.
എം.ടി. വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി സീരിസിന്റെ ട്രെയിലറും ചടങ്ങില്‍ വച്ചു റിലീസ് ചെയ്തു.
മമ്മൂട്ടി,മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന് തുടങ്ങിയവരാണ് ഈ ആന്തോളജി സീരിസിന്റെ ഭാഗമാവുന്നത്. കമല്‍ഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക. സീ 5 ഒടിടി പ്ലാറ്റ്ഫോമില്‍ ഓഗസ്റ്റ് 15ന് ‘മനോരഥങ്ങള്‍’ റിലീസിനെത്തും.
സംവിധായകരായ പ്രിയദര്ശന്, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്, മഹേഷ് നാരായണന്, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി ശ്രീകാന്ത് ആണ് ഇതിലൊരു സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായിക എന്നതിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അശ്വതി. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.
Discussion about this post