ഒരുകാലത്ത് ഇന്ത്യന്‍ സിനിമകള്‍ എന്ന് പറഞ്ഞാല്‍ ബോളിവുഡ് സിനിമകളെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ കാലം മാറി. എന്തിരനും ബാഹുബലിയും പോലെയുള്ള സിനിമകള്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിച്ചു. ബാഹുബലിയുടെ കലക്ഷന്‍ 2000 കോടിക്ക് മുകളിലാണ.്
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ നേട്ടങ്ങളെ ആധാരമാക്കി ഒരു ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഫിലിം ഇന്‍ഡസ്ട്രി ഔദ്യോഗികമായി തെലുങ്ക് സിനിമയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി കാണുന്ന ഹിന്ദി സിനിമ ഇന്‍ഡസ്ട്രിയെ മറികടന്നുകൊണ്ട് മറ്റൊരു ഇന്‍ഡസ്ട്രി ഒന്നാംസ്ഥാനത്ത് എത്തുന്നത്. ഏറ്റവും കൂടുതല്‍ തവണ 100 കോടി ക്ലബ്ബില്‍ കയറിയ നടന്മാരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമ പ്രേക്ഷകര്‍ക്കും നടി നടന്മാരുടെ ആരാധകര്‍ക്കും ഇത് വലിയ കൗതുകമാണ് നല്‍കുന്നത്.
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിന്നും 100 കോടി ചിത്രങ്ങള്‍ കൂടുതല്‍ നേടിയത് വിജയ് ആണ്. 12 വിജയ് സിനിമകളാണ് നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയത്. വിജയ് കഴിഞ്ഞാല്‍ രജനീകാന്ത് ആണ് പട്ടികയില്‍ രണ്ടാമത്. രജനിയുടെ 10 സിനിമകളാണ് 100 കോടി ക്ലബ്ബില്‍ കയറിയത്. പ്രഭാസ് ആണ് മൂന്നാം സ്ഥാനത്ത്.
ഇദ്ദേഹത്തിന്റെ ഏഴു സിനിമകളാണ് 100 കോടി ക്ലബ്ബില്‍ കയറിയത്. എന്നാല്‍ ഇദ്ദേഹം രണ്ടുതവണ ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട് എന്ന പ്രത്യേകതയും ഉണ്ട്. അതേസമയം നാലാം സ്ഥാനത്ത് മഹേഷ് ബാബു ആണ് ഉള്ളത്. ഇദ്ദേഹത്തിന്റെ ഏഴു സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത്. അഞ്ചാം സ്ഥാനത്ത് രാംചരണ്‍ തേജ ആണ് ഉള്ളത്. ഇദ്ദേഹത്തിന്റെ മൂന്ന് സിനിമകളാണ് ഈ ക്ലബ്ബില്‍ ഉള്ളത്.
മലയാളത്തിലെ കാര്യം നോക്കിയാല്‍ മോഹന്‍ലാല്‍ രണ്ട് തവണയാണ് നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയത്. എന്നാല്‍ ഇദ്ദേഹം പതിനഞ്ചാം സ്ഥാനത്താണ്. കന്നട താരം യാഷ് രണ്ടുതവണയാണ് കയറിയത്. ഋഷഭ് ഷെട്ടി 100 കോടി ക്ലബ്ബില്‍ ഒരുതവണ മാത്രമാണ് കയറിയത്. ധനുഷിനും രണ്ട് 100 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉണ്ട്. അതേസമയം മലയാളത്തിലെ ചെറിയ താരങ്ങളായ നസ്ലന്, ടോവിനോ തോമസ് എന്നിവര്‍ക്ക് പോലും 100 കോടി ക്ലബ്ബില്‍ ഇടം ഉണ്ട്. എന്നാല്‍ മമ്മൂട്ടി മാത്രം ഇല്ല എന്നതാണ് ഇതിലെ വസ്തുത.
Discussion about this post