ടര്‍ബോയ്ക്ക് ശേഷം തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുകളിലാണ് വൈശാഖ്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഖലീഫയുടെ പുതിയ വിശേഷങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ, 2022 ല്‍ പ്രഖ്യാപനം നടന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതായാണെന്ന് പറയുകയാണ് വൈശാഖ്. ഖലീഫ നല്കുന്ന ആവേശത്തെ കുറിച്ചും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഖലീഫയുടെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വളരെ വേഗം തന്നെ തുടങ്ങിയിട്ടുണ്ട്. ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നതെന്നും സിനിമ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം ഈ സിനിമയിലുണ്ട് പ്രീ പ്രൊഡക്ഷന്‍ കൂടുതല്‍ വേണ്ട സിനിമയാണിത്. യുകെ, യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലായാണ് കഥ നടക്കുന്നത്. ഷൂട്ടിനായുള്ള അനുമതികള്‍ ശരിയായതിന് ശേഷമാകും ഷൂട്ടിംഗ് ആരംഭിക്കുക. അടുത്ത വര്‍ഷം തിയേറ്ററുകളില്‍ സിനിമ എത്തിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സിനിമ പ്രാന്തന് ഓണ്‍ലൈന്‍ മീഡിയയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
13 വര്‍ഷത്തിന് ശേഷം പൃഥ്വിരാജിനൊപ്പം വൈശാഖ് ഒരുക്കുന്ന സിനിമയാണ് ഖലീഫ. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ജിനു വി എബ്രഹാമും സരിഗമയും ചേര്‍ന്ന് ഖലീഫ നിര്‍മ്മിക്കും. എന്നാല്‍ എമ്പുരാന്റെ ഷൂട്ട് പൂര്‍ത്തിയായതിന് ശേഷമായിരിക്കും പൃഥ്വിരാജ് ഈ സിനിമയില്‍ ജോയിന്‍ ചെയ്യുക.
Discussion about this post