വിവാദങ്ങളില്‍ നിന്ന് മാറിപ്പോകാന്‍ ശ്രമിക്കാറില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി മോഹന്‍ലാല്‍. പൊതുബോധത്തിന് അനുസരിച്ച് നീങ്ങാന്‍ കഴിയാത്തയാളാണ് മോഹന്‍ലാല്‍ എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന അവതാരകന്റെ കമന്റിനായിരുന്നു നടന്റെ മറുപടി. തന്‍ഖെ സ്വഭാവം അങ്ങനെയാണെന്നും അതിലും വലിയ കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നും പറഞ്ഞ നടന് വെറുതെ സന്തോഷത്തോടെ ഇരുന്നാല്‍ പോരെ വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണെന്ന ചോദ്യവും ഉന്നയിച്ചു.
എങ്കിലും അറിയാതെ വിവാദങ്ങളില്‍ പെട്ടുപോകാറില്ലേ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്കിയ മറുപടി ഇങ്ങനെ നോക്കൂ നിങ്ങളും ഇത്തരം വിവാദങ്ങളില്‍ പെടാറില്ലേ. എല്ലാവരും പെടില്ലേ. പ്ലാന്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആളൊന്നുമല്ല ഞാന്‍.
എനിക്ക് അങ്ങനെ പെടുന്നതിലോ എന്നെപ്പറ്റി പറയുന്നതിലോ ഒരു കുഴപ്പവുമില്ല. ഇത്രയും വര്‍ഷമായി സിനിമയില്‍ അഭിനയിച്ചിട്ട് എനിക്ക് പുതുതായി ഒരു മോഹന്‍ലാല്‍ എന്ന് കാണിക്കേണ്ട യാതോരു ആവശ്യവുമില്ല. അഹങ്കാരമൊന്നുമല്ല, സത്യസന്ധമായ കാര്യമാണ് ഞാന്‍ പറയുന്നത്.
അതേസമയം, ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എല്‍ 360ഉം ചിത്രീകരണം പുരോഗമിക്കുകയാണ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് സംവിധായകന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.
മോഹന്‍ലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥരചന.
Discussion about this post