പ്രഭാസ് നായകനായെത്തിയ കല്‍ക്കി തീയേറ്ററുകളില്‍ വന്‍വിജയമായി മുന്നേറുകയാണ്. ഇപ്പോഴിതാ തന്റെ ആരാധകരോടും ചിത്രത്തിലെ അഭിനേതാക്കളോടും അണിയറ പ്രവര്‍ത്തകരോടുമെല്ലാം നന്ദി പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രഭാസ്. കല്‍ക്കി നിര്‍മാതാക്കളായ വൈജയന്തി ഫിലിംസ് ആണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകര്‍ക്ക് നന്ദി. നിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണ്. നാഗ് അശ്വിന് നന്ദി. ഈ സിനിമയെ ബ്രഹ്മാണ്ഡ ചിത്രമാക്കാന്‍ അഞ്ച് വര്‍ഷം അദ്ദേഹം കഷ്ടപ്പെട്ടു. ഞങ്ങളുടെ നിര്‍മാതാവിനോടും നന്ദി പറയേണ്ടതുണ്ട്. അവര്‍ പണം മുടക്കുന്നതുകണ്ട് ഞങ്ങളെല്ലാം ആശങ്കയിലായി. ഒരുപാട് പണം ചെലവാക്കുന്നില്ലേ എന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. ഞങ്ങള്‍ വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് അദ്ദേഹം അപ്പോള്‍ പറഞ്ഞത്.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ഹളായ അമിതാഭ് സാറിനൊപ്പവും കമല്‍ സാറിനൊപ്പവും അഭിനയിക്കാന്‍ അവസരം തന്നതില്‍ നിര്‍മാതാക്കളോടും നാഗ്ഗിയോടും നന്ദി പറയുന്നു. അവരെ കണ്ടാണ് വളര്‍ന്ന്. ദീപികയ്ക്കും നന്ദി. ഇതിലും വലിയ കണ്ടാം ഭാഗവും ഇനി വരാനുണ്ട്. വീണ്ടും ആരാധകരോട് നന്ദി.- പ്രഭാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കല്‍ക്കി 1000 കോടി ക്ലബ്ബില്‍ ഇടംനേടിയത്. റിലീസ് ചെയ്ത് രണ്ട് ആഴ്ചയിലായിരുന്നു ചിത്രം നേട്ടം സ്വന്തമാക്കിയത്.
Discussion about this post