കമല്‍ ഹാസന് ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ച അത്ര നല്ല പ്രതികരണമല്ല ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍ ആണെന്നതായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം.
എന്നാല്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ മാനിച്ച് ചിത്രത്തിന്റെ 20 മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 14 മുതല്‍ 20 മിനിറ്റ് കട്ട് ചെയ്ത പുതിയ വേര്‍ഷന്‍ ആണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂറും നാല് മിനിറ്റുമായിരുന്നു ആദ്യം സിനിമയുടെ ദൈര്‍ഘ്യം.
എന്നാല്‍ ട്രിം ചെയ്തതോടെ സിനിമ 2 മണിക്കൂറും 40 മിനിറ്റുമായി. എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യ ദിനം 26 കോടി രൂപ ചിത്രം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഇന്ത്യന്‍ 3 യുടെ ട്രെയ്ലറും ഇന്ത്യന്‍ 2 വിന്റെ അവസാനം പ്രദര്‍ശിപ്പിച്ചിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഇന്ത്യന്‍ 2വില്‍ സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്, ജയപ്രകാശ്, ജഗന്, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.
ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്നര്‍. രവി വര്‍മ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുണ്ടെന്നാണ് സൂചന.
Discussion about this post