തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പിന് ശേഷം തിയേറ്ററിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നുള്ള സ്നേഹം ഏറ്റുവാങ്ങി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം ഒടിടിയില്‍ റിലീസിനൊരുങ്ങുകയാണ്.
മാര്‍ച്ച് 28ന് റിലീസായ ചിത്രം 160 കോടിയോളം രൂപ ആഗോള കളക്ഷനായി നേടിയിരുന്നു. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തല്‍, അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെ ആര് ഗോകുല്‍, താലിഖ് അല്‍ ബലൂഷി, റിക് അബി തുടങ്ങിയ താരങ്ങളും അഭിനയിച്ചു.
ചിത്രം തിയേറ്ററില്‍ കണ്ട പ്രേക്ഷകര്‍ അടക്കം ആടുജീവിതം ഒടിടിയില്‍ കാണാനുള്ള ആകാംഷയിലായിരുന്നു. ഇപ്പോഴിതാ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ഒടിടി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.നെറ്റ്ഫ്ലിക്സിലൂടെയാണ് ആടുജീവിതം ഒടിടിയില്‍ എത്തുന്നത്. ജൂലൈ 19ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം കാണാം.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്് ആടുജീവിതം. ഓസ്കര് അവാര്‍ഡ് ജേതാക്കളായ എ ആര് റഹ്മാന് സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ജിമ്മി ജീന്‍ ലൂയിസ്, കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Discussion about this post