അവിവാഹിതയായി തുടരുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി ഇക്കാരണം കൊണ്ട് തന്നെ ആരാധകര്‍ പലപ്പോഴും താരത്തോട് വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ഇപ്പോഴിതാ
വിവാഹം കഴിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയുമായി ലക്ഷ്മി ഗോപാലസ്വാമി രംഗത്ത് വന്നിരിക്കുകയാണ്.
കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം എല്ലായിപ്പോഴും തനിക്ക് വരാറുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഒരിക്കല്‍ പോലും തനിക്കങ്ങനൊരു ആഗ്രഹം തോന്നിയിട്ടില്ലെന്ന് നടി പറഞ്ഞു. ഓരോ അമ്മമാരെയും കുട്ടികളെയുമൊക്കെ കാണുമ്പോള്‍ എന്ത് മാത്രം സ്ട്രെസ് ആണ് അവര്‍ അനുഭവിക്കുന്നതെന്ന് മനസിലാകും. അമ്മയാവുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല.
പക്ഷേ എനിക്കങ്ങനെ മാതൃത്വം അനുഭവിക്കണമെന്ന വലിയ ആഗ്രഹമൊന്നും തോന്നിയിട്ടില്ല. കൂടുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്ക് ജന്മം കൊടുത്ത് അവരുടേതായൊരു ഫാമിലി ഉണ്ടാക്കണമെന്ന വലിയ ആഗ്രഹം ഉണ്ടാവും. എനിക്ക് ഒരിക്കല്‍ പോലും അങ്ങനൊരു താല്പര്യം ഉണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരും സിംഗിളായി ജീവിക്കുന്നവര്‍ തന്നെയാണ്.
എന്റെ കസിന്‍സിന്റെ കുട്ടികളെയൊക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികള്‍ക്ക് എന്നെയും ഇഷ്ടമാണ്. പക്ഷേ അത് വേറിട്ടൊരു ഉത്തരവാദിത്തമാണ്. ചിലപ്പോഴൊക്കെ ഒറ്റപ്പെടല്‍ തോന്നിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരം നമ്മള് തന്നെ കണ്ടെത്തുകയാണ് വേണ്ടത്.
ഒരു കംപാനിയന് കൂടെ ഉണ്ടെങ്കില്‍ നമുക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ നല്ല കംപാനിയന് ആയിരിക്കണം. വിവാഹം കഴിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്വഭാവം മോശമാണെങ്കില്‍ ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ വന്നേക്കാം. പക്ഷേ പെട്ടെന്ന് ഒരു രാത്രി ഷോയ്ക്ക് പോകാനോ, ഡ്രൈവ് പോകാനോ കംപാനിയന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. ലക്ഷ്മി വ്യക്തമാക്കി.
Discussion about this post