കമല്ഹാസന്-ശങ്കര്‍ ടീമിന്റെ ഇന്ത്യന്‍ 2നെ പ്രശംസിച്ച് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. സിനിമ ഏറെ ആസ്വദിച്ചു. ശങ്കറിന്റെ ചിന്തകളും ‘ലാര്‍ജര്‍ താന്‍ ലൈഫ്’ എന്ന് വിളിക്കാവുന്ന അവതരണവും ഗംഭീരമാണ്. ശങ്കര്‍ എപ്പോഴും പ്രചോദനം നല്‍കുന്നുവെന്നും കാര്‍ത്തിക് സുബ്ബരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ചിത്രത്തിലെ കമല്‍ഹാസന്റെ പ്രകടനത്തെ പ്രശംസിച്ച കാര്‍ത്തിക് സുബ്ബരാജ് പഴയ തീം മ്യൂസിക്കിനൊപ്പമുള്ള സേനാപതിയുടെ ഇന്‍ട്രോ നൊസ്റ്റാള്‍ജിയ നല്‍കിയെന്നും അഭിപ്രായപ്പെട്ടു.
1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘ഇന്ത്യന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്, ജയപ്രകാശ്, ജഗന്, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഭാഗമായിരിക്കുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യദിനം പിന്നിടുമ്പോള്‍ സിനിമ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 26 കോടി രൂപയാണ് നേടിയത്. ഇന്ത്യന്‍ രണ്ടാം ഭാഗത്തിന്റെ തമിഴ് പതിപ്പ് 17 കോടി രൂപയാണ് നേടിയത്. തെലുങ്ക് പതിപ്പ് 7.9 കോടി നേടിയപ്പോള്‍ 1.1 കോടിയാണ് ഹിന്ദി പതിപ്പില്‍ നിന്ന് ലഭിച്ചത്. കമല്‍ഹാസന്റെ മുന്‍ചിത്രമായ വിക്രമിനെ അപേക്ഷിച്ച് കുറവ് തുക മാത്രമാണ് ആദ്യദിനത്തില്‍ ഇന്ത്യന്‍ 2-വിന് നേടാനായത്. 28 കോടി രൂപയാണ് വിക്രം ആദ്യദിനത്തില്‍ രാജ്യത്ത് നിന്ന് നേടിയത്.
Discussion about this post