വൈറലായ ഇന്റര്‍വ്യൂവിനെക്കുറിച്ചും ബുക്കിനെക്കുറിച്ചും മനസ്സുതുറന്ന് നടി ലെന. പുതിയ ബുക്കിന് പ്രചാരം ലഭിക്കാന്‍ നടി നല്കിയ അഭിമുഖമാണ് അടുത്തിടെ വൈറലായത്. താന്‍ പറഞ്ഞതൊക്കെ ഏറ്റെടുത്ത ആള്‍ക്കാരോട് നന്ദി തോന്നുന്നെന്നും അവര്‍ കാരണം തന്റെ ജീവിതത്തില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ നടന്നെന്നും അവര്‍ പറയുന്നു. വിവാഹാലോചന പോലും അങ്ങനെയാണ് വന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
ലെനയുടെ വാക്കുകള്‍
ആ ബുക്ക് ഇന്റര്‍വ്യൂ വൈറലായതോടെ നാഷണല്‍ ബെസ്റ്റ് സെല്ലറായി. മാത്രമല്ല പെന്‍?ഗ്വിന് ബുക്ക്സ് ഇങ്ങോട്ട് വന്ന് ആ ബുക്ക് ഞങ്ങള്‍ക്ക് തരുമോയെന്ന് ചോദിച്ചു. അതുപോലെ ആ ബുക്ക് വാങ്ങി വായിച്ചിട്ടും എന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുമാണ് എനിക്ക് വിവാഹാലോചന വന്നതും. അതുകൊണ്ട് തന്നെ ആ ഇന്റര്‍വ്യൂ കണ്ട് ചിരിച്ചവര്‍ക്ക് ചിരിയും കിട്ടി എനിക്ക് കിട്ടേണ്ടത് എനിക്കും കിട്ടി
അതേസമയം, ആക്ഷനോടൊപ്പം നര്‍മ്മവും വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമായി എത്തുന്ന ഇടിയന് ചന്തുവാണ് ലെനയുടെ പുതിയ സിനിമ. റിലീസ് ഈ മാസം 19നാണ്. വിഷ്ണു ഉണ്ണികൃഷ്ണന് നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്നറായാണ് എത്തുന്നത്.
Discussion about this post