ഇമോഷണലായ വ്യക്തിയാണ് മമ്മുട്ടിയെന്ന് നടന് സുരേഷ്. അത് നേരിട്ട് താന്‍ കണ്ട നിമിഷത്തെ കുറിച്ചും നടന് വിവരിച്ചു. ”തന്റെ കല്യാണ സമയത്ത് മോഹന്‍ലാല്‍ മേജര്‍ രവിയുടെ പടത്തിനായി കാശ്മീരിലായിരുന്നു. എങ്കിലും മമ്മൂട്ടി വരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പൊള്ളാച്ചിയില്‍ ഷൂട്ട് നടക്കുന്ന സമയമായതിനാല്‍, വിവാഹത്തിന്റെ തലേദിവസം മമ്മൂക്ക വിളിച്ച് വരാന്‍ പറ്റില്ലെന്നും വരുവാണേല്‍ മൂന്നു ദിവസത്തെ ഷൂട്ടിം?ഗ് ബ്രേക്ക് ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. ഇത് കേട്ടപ്പോള്‍ കുഴപ്പമില്ലെന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു.
എന്നാല്‍ രാത്രി പത്ത് മണിയായപ്പോള്‍ വീണ്ടും വിളിച്ച് എല്ലാം ഓക്കെയല്ലേ എന്ന് മമ്മൂക്ക ചോദിച്ചു. എല്ലാം ഓക്കെയാണ്, പിന്നെ മമ്മൂക്ക വരാത്ത വിഷമം ഉണ്ടായിരുന്നുവെന്നും മമ്മൂക്കയുടെ കാലില്‍ തൊട്ട് അനു?ഗ്രഹം വാങ്ങിക്കാന്‍ താനും ഭാര്യയും സ്വപ്നം കണ്ടിരുന്നു, അത് നടന്നില്ല എന്ന വിഷമമേയുള്ളൂ എന്നും പറഞ്ഞു. അപ്പോള്‍ ”ഡാ നീ വെറുതെ കരയിപ്പിക്കല്ലേ മനപ്പൂര്‍വം അങ്ങനെ ചെയ്യുമോ” എന്നാണ് സങ്കടം സഹിക്കാന്‍ പറ്റാതെ മമ്മൂക്ക പറഞ്ഞെന്നും സുരേഷ് കൃഷ്ണ ഓര്‍ക്കുന്നു.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകന് ഗൗതം വാസുദേവ് മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഗൗതം വാസുദേവ് മേനോന് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ മമ്മൂട്ടി ചിത്രത്തിന്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. വൈശാഖ് ഒരുക്കിയ ടര്‍ബോ എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്.
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന് ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
Discussion about this post