മോളിവുഡിലെ മികച്ച തിരക്കഥാക്കൃത്തുകളില് പ്രധാനിയാണ് എസ് എന്‍ സ്വാമി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ കെ മധുസംവിധാനം നിര്‍വ്വഹിച്ച സിബിഐ സീരിസ് വലിയ ശ്രദ്ധയാണ് നേടിയത്.
മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായി തകര്‍ത്താടിയ ഈ സീരീസിന്റെ ആദ്യ ചിത്രം 1988ലാണ് പുറത്തിറങ്ങുന്നത്. ആദ്യഭാഗങ്ങള്‍ മികച്ച പ്രതികരണം നേടിയെങ്കിലും 2022ല്‍ പുറത്തിറങ്ങിയ സിനിമ സിബിഐ 5 ദി ബ്രെയിന്‍ വലിയ വിജയമായിരുന്നില്ല.
ഇപ്പോഴിതാ തന്റെ ആദ്യത്തെ സിബിഐ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് എസ് എന്‍ സ്വാമി. ഏത് സിനിമയുടെ കഥയാണെങ്കിലും അത് പെട്ടെന്ന് തന്നെ എഴുതിത്തീരാറുണ്ട്. ആദ്യ സിബിഐ സിനിമയുടെ സമയത്ത് ക്ലൈമാക്സ് എഴുതികൊടുത്ത ശേഷമാണ് അവര്‍ ഷൂട്ട് ചെയ്യുന്നത്.
ലൊക്കേഷനിലെത്തിയതിന് ശേഷം അവര്‍ക്ക് അതായത് മമ്മൂട്ടിക്കും മധുവിനും ക്ലൈമാക്സിനെക്കുറിച്ച് മറ്റൊരു ചിന്തയുണ്ടായി. അപ്രോച്ചില്‍ മാറ്റം വരുത്തണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. അവര്‍ എന്നെ കാണാനെത്തി സ്വാമി ടെന്‍ഷനാകണ്ട ക്ലൈമാക്സ് കുറച്ചു കൂടി സിനിമാറ്റിക് ആക്കാം എന്ന് അങ്ങനെ മാറ്റി. എസ് എന്‍ സ്വാമി വ്യക്തമാക്കി.
Discussion about this post