ബോക്സ് ഓഫീസ് അടക്കിഭരിച്ചിരുന്ന രാജാവായിരുന്നു ഒരിക്കല്‍ അക്ഷയ് കുമാര്‍. സൂപ്പര്‍താരമെന്ന പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത് തുടര്‍ച്ചയായുണ്ടായ ഭാഗ്യ സിനിമകളാണ്. ഇപ്പോഴിതാ ആ ഭാഗ്യം അക്ഷയെ കൈവിട്ടുവെന്നാണ് നിരൂപകര്‍ പറയുന്നത്. തുടര്‍ച്ചയായി നടന്റെ സിനിമകള്‍ ബോക്സോ ഫീസില്‍ പരാജയപ്പെട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ സിനിമയായ ‘സര്‍ഫിര’യ്ക്കു ആദ്യ ദിനം ലഭിച്ചത് വെറും രണ്ട് കോടി രൂപ മാത്രമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കലക്ഷനാണിത്. സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് ഹിന്ദി റീമേക്ക് ആയിട്ടു കൂടി പ്രേക്ഷകര്‍ ചിത്രത്തെ പൂര്‍ണമായും കൈവിട്ട അവസ്ഥയാണ്. സുധ കൊങ്കാര തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ 150ാം സിനിമയെന്ന വിശേഷണവുമായാണ് ‘സര്‍ഫിര’ എത്തിയത്. 80 കോടിയാണ് ബജറ്റ്. ഇങ്ങനെയാണ് വരും ദിനങ്ങളിലുമെങ്കില് ഈ സിനിമയും കനത്ത പരാജയമായി മാറാനാണ് സാധ്യത.
ബിഗ് ബജറ്റ് ചിത്രം ബഠേ മിയാന്‍ ചോട്ടേ മിയാന്‍ ആദ്യദിനം പതിനാറ് കോടിയാണ് കലക്ഷനായി ലഭിച്ചത്. എന്നാല്‍ സിനിമയുടെ ആജീവനാന്ത കലക്ഷന്‍ 59 കോടിയായിരുന്നു. 350 കോടി മുതല്‍ മുടക്കിയ ചിത്രത്തിന് അതിന്റെ നാലിലൊന്ന് കലക്ഷന്‍ പോലും നേടാനായില്ലെന്നു മാത്രമല്ല നിര്‍മാതാക്കള്‍ വലിയ കടക്കെണിയില്‍ അകപ്പെടുകയും ചെയ്തു.
തിയറ്ററുകളില്‍ ദുരന്തങ്ങളായി മാറിയ മിഷന് റാണിഗഞ്ജ് 2.8 കോടിയും സെല്‍ഫി 2.5 കോടിയും ഓപ്പണിങ് കലക്ഷനായി നേടിയിരുന്നു. കോവിഡ് സമയത്തിറങ്ങിയ ബെല്ബോട്ടത്തിനു പോലും 2.7 കോടി ലഭിക്കുകയുണ്ടായി. ബോക്സ് ഓഫിസ് അഡ്വാന്‍സ് ബുക്കിങിലും സര്‍ഫിരയ്ക്ക് വലിയ നിരാശയായിരുന്നു ലഭിച്ചത്. അക്ഷയ് കുമാര്‍ അഭിനയിച്ച സമീപകാല സിനിമകളെല്ലാം ബോക്സ് ഓഫിസില്‍ വന്‍ പരാജയമായത് സര്ഫിരയെയും ബാധിച്ചു.
തുടര്‍ച്ചയായ എട്ട് സിനിമകളാണ് അക്ഷയ് കുമാറിന്റേതായി ബോക്സ്ഓഫിസില്‍ തകര്‍ന്നു വീണത്. 2022 മാര്‍ച്ചില്‍ തിയറ്ററുകളിലെത്തിയ ബച്ചന് പാണ്ഡെ എന്ന ചിത്രം വന്‍ പരാജയമായിരുന്നു. 180 കോടി മുടക്കിയ സിനിമയ്ക്ക് ആകെ ലഭിച്ചത് 68 കോടി മാത്രമാണ്. 300 കോടി മുടക്കിയ ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം നേടിയത് 60 കോടി രൂപ.
അക്ഷയ് കുമാറിന്റെ കരിയറിലെ മറ്റൊരു വമ്പന്‍ പരാജയമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്. രക്ഷാബന്ധനും കനത്ത പരാജയം നേരിട്ടു. 70 കോടി മുടക്കിയ സിനിമയ്ക്ക് 60 കോടി മാത്രമാണ് കലക്ട് ചെയ്യാന്‍ കഴിഞ്ഞത്. മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് സെല്‍ഫി വമ്പന്‍ പരാജയമായി മാറി. നൂറ് കോടി മുടക്കിയ ചിത്രത്തിന് ലഭിച്ചത് വെറും 23 കോടിയാണ്.
Discussion about this post