2024 മോളിവുഡിന് വന്‍ വിജയങ്ങള്‍ സമ്മാനിച്ച ഭാഗ്യവര്‍ഷമായിരുന്നു. ആദ്യ ഇരുന്നൂറ് കോടി ക്ലബ് ചിത്രവും മോളിവുഡിന് ലഭിച്ചു. നിരവധി സിനിമകളാണ് ഇപ്പോള്‍ മോളിവുഡില്‍ റിലീസിന് തയ്യാറെടുക്കുന്നത് . ഇതില്‍ മുന്‍നിര താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളും ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.
അതേസമയം, മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ബസൂക്ക സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ?ഗിക വിവരം. അതായത് ഓണം റിലീസ് ആയി മമ്മൂട്ടി സിനിമ തിയറ്ററുകളില്‍ എത്തും. ഈ ചര്‍ച്ചകളോടെ മലയാളത്തില്‍ വലിയൊരു ക്ലാഷ് റിലീസ് സംഭവിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.
മോഹന്‍ലാലിന്റെ ബറോസ് സെപ്റ്റംബര്‍ 12ന് ആണ് റിലീസ് ചെയ്യുക. ഇക്കാര്യം നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചതുമാണ്. അങ്ങനെ എങ്കില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം ഒരുമിച്ച് തിയറ്ററുകളില്‍ എത്തും. അതേസമയം, ടൊവിനോ തോമസിന്റെ ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണവും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതും സെപ്റ്റംബര്‍ 12ന് ആണെന്നാണ് അനൗദ്യോഗിക വിവരം. ഒപ്പം വിജയ് ചിത്രം ദ ഗോട്ട്, ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്കര്‍ എന്നീ ചിത്രങ്ങള്‍ സെപ്റ്റംബറിലാണ് റിലീസിന് ഒരുങ്ങുന്നത്.
ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സംവിധായകനും ഗൗതം ആണ്.
Discussion about this post