കമല്ഹാസന് മലയാള താരസംഘടനയായ അമ്മയില്‍ ഓണററി മെമ്പര്‍ഷിപ്പ് ലഭിച്ച വാര്‍ത്ത വൈറലായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നെറ്റിസണ്‍സ് നടനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇനി അമ്മയില്‍ കുത്തിക്കിരിപ്പുണ്ടാവുമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ കമല്ഹാസന്അനുഭവിക്കാനുള്ള പോക്കാണെന്നാണ് അഭിപ്രായപ്പെടുന്നത്. അതിനിടയില്‍ ഇന്ത്യന്‍ ടുവിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരും കുറവല്ല.
. മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖാണ് കമല്ഹാസന് മെമ്പര്‍ഷിപ്പ് നല്‍കിയത്. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.
‘അമ്മ’ ഒരു കുടുംബമാണ്. അതിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന് കമല്ഹാസന് സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിച്ചിരിക്കുകയാണ്.- ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിന് അമ്മയുടെ പേരില്‍ ആശംസകളും കുറിച്ചിട്ടുണ്ട്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജും അന്‍സിബയും സിദ്ദിഖിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ 2 വിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് താരം കൊച്ചിയില്‍ എത്തിയപ്പോഴാണ് മെമ്പര്‍ഷിപ്പ് സമ്മാനിച്ചത്.
ഇന്ന് റിലീസിനെത്തിയ കമല്‍ ഹാസന്റെ പുതിയ ചിത്രം ഇന്ത്യന്‍ 2ന് ആശംസകള്‍ നല്‍കുന്നതായും കുറിച്ചിട്ടുണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Discussion about this post