അനന്ത് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ബിസിനസ്സ് പ്രമുഖരുമെല്ലാം മുംബൈയില്‍ എത്തിയിരുന്നു.
ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങള്‍ വിവാഹത്തിന് അതിഥികളായി എത്തി. ഇപ്പോഴിതാ സ്റ്റൈല്‍ മന്നന് രജനീകാന്ത് അനന്തിനൊപ്പം നൃത്തം വെക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ദില്‍ ധടക്നേ ദോ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വരനായ അനന്ത് അംബാനിക്കൊപ്പം തലൈവര്‍ ചുവടുവച്ചത്. അനില്‍ കപൂര്‍, ബോണി കപൂര്‍ ഉള്‍പ്പടെയുള്ളവരും ഒപ്പം നൃത്തം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കുടുംബസമേതമാണ് രജനികാന്ത് ചടങ്ങില്‍ പങ്കെടുത്തത്.
തമിഴകത്ത് നിന്ന് രജനികാന്തിന് പുറമെ സൂര്യ, ജ്യോതിക, നയന്‍താര, അറ്റ്ലി തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു. മലയാളി താരം പൃഥ്വിരാജ്, ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന് എന്നിവരും ചടങ്ങില്‍ ശ്രദ്ധ നേടി. മഹേഷ് ബാബു, രാം ചരണ്‍, യഷ് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. കിം കര്ദാഷിയാന്, ക്ലോയി കര്ദാഷിയാന്, ജോണ്‍ സീന തുടങ്ങിയ ഹോളിവുഡ് താരങ്ങളും വിവാഹത്തില്‍ അതിഥികളായെത്തിയിരുന്നു.
ശനിയാഴ്ച ശുഭ് ആശിര്‍വാദ് ദിനത്തിലെ വിരുന്നില്‍ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. നാളെ മുംബൈയില്‍ വിവിധ പരിപാടികള്‍ക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുത്തേക്കും. മറ്റന്നാള്‍ മംഗള്‍ ഉത്സവ് ദിനത്തില്‍ ബോളിവുഡ് താരനിര അണിനിരക്കും. രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. 15നു റിലയന്‍സ് ജീവനക്കാര്‍ക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. യുകെ മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്സണ്, ടോണി ബ്ലെയര്‍, കാനഡ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്. അതിഥികളുമായി നൂറിലേറെ സ്വകാര്യ വിമാനങ്ങള്‍ മുംബൈയിലെത്തും. വ്യവസായി വിരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക.
View this post on Instagram
Discussion about this post