സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ഡിയിലൂടെ വളരെ ശ്രദ്ധ നേടിയ നടനാണ് ജേസണ്‍ ഷാ. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു വരെ താന്‍ നേരിട്ട വലിയ പ്രതിസന്ധിയെക്കുറിച്ച് ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുകയാണ് നടന്. താന്‍ കടുത്ത ലൈംഗിക ആസക്തി അനുഭവിച്ചിരുന്നുവെന്നാണ് നടന്റെ വെളിപ്പെടുത്തിയത്.
താന്‍ മദ്യത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും ലൈംഗിക ആസക്തിയാണ് തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയത് എന്നാണ് ജേസണ്‍ തുറന്നു പറഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ തന്റെ ആസക്തി തിരിച്ചറിഞ്ഞതെന്നും ആത്മീയ വഴിയിലേക്കുള്ള തന്റെ മാറ്റമാണ് ആ ആസക്തിയില്‍ നിന്നും പുറത്തുവരാന്‍ സഹായിച്ചതെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു.
യൂട്യൂബ് ചാനലായ ഷാര്ഡോളജിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജേസണ്‍ തന്റെ വിവിധ ആസക്തികളെക്കുറിച്ച് തുറന്നു പറഞ്ഞത്. അതിലൊന്ന് മദ്യമായിരുന്നു. അതുപോലെ, ഒരു ദിവസം ഏകദേശം രണ്ടര പാക്കോളം സിഗരറ്റ് വല്ലിച്ചിരുന്നു. ഞാന്‍ സ്ത്രീകള്‍ക്ക് അടിമയായിരുന്നുവെന്നും എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും. സെക്സ് അഡിക്ഷന് ആയിരുന്നു എനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നിയത്. ആളുകള്‍ക്ക് ഉപേക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നുമിതാണെന്നു ഞാന്‍ കരുതുന്നു,’ ജേസണ്‍ പറഞ്ഞു.
തന്റെ ആസക്തിയില്‍ നിന്ന് മുക്തി നേടുക എളുപ്പമല്ലായിരുന്നുവെന്ന് ജേസണ്‍ പറഞ്ഞു, ”ഇത് എളുപ്പമല്ല, കഠിനവുമാണ്, കാരണം നിങ്ങള്‍ക്ക് നോ പറയേണ്ടി വരും. നല്ലതെന്നു തോന്നിയാല്‍ ചെയ്യൂ എന്നൊരു ചൊല്ലുണ്ട്. പക്ഷെ അത് നിങ്ങള്‍ക്ക് ആര്‍ക്കും നല്കാന് കഴിയുന്ന ഏറ്റവും മോശമായ ഉപദേശമാണെന്ന് ഞാന്‍ മനസ്സിലാക്കി.
താന്‍ ലൈംഗികതയ്ക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞ സമയം ജേസണ്‍ അനുസ്മരിച്ചു. അത് 2021ലെ പുതുവത്സരാഘോഷത്തിന് ശേഷമായിരുന്നു. ”ഞാന്‍ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു, എല്ലായ്പ്പോഴും എന്നപോലെ ഒരു പെണ്‍കുട്ടി പോകുന്നത് ഞാന്‍ കണ്ടു. അവളെ വേദനിപ്പിച്ചതില്‍ എനിക്ക് വിഷമം തോന്നി. എനിക്ക് യഥാര്‍ത്ഥത്തില്‍ വളരെയധികം നാണക്കേട് തോന്നി, ഒപ്പം കുറ്റബോധവും. ജേസണ്‍ പറഞ്ഞു.
Discussion about this post