മാസങ്ങള്‍ മാത്രം നീണ്ട വിവാഹജീവിതത്തില്‍ നിന്ന് മോചനം നേടിയ തെസ്നി ഖാന് പിന്നീടൊരു വിവാഹത്തിന് നടി തയ്യാറായിട്ടില്ല. ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാനിപ്പോള്‍. ഹാപ്പി ഫ്രെയിംസിനോടാണ് പ്രതികരണം. പുതിയൊരു കൂട്ട് എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടാണ്.
നമുക്ക് എന്ന് പറയാന്‍ ഒരാളെ കിട്ടാന്‍ പ്രയാസമാണ്. നമ്മള് അത്രയും വിശ്വസിച്ച് കല്യാണം കഴിച്ച് അയാള്‍ക്ക് വേറെ ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ താങ്ങാന്‍ പറ്റില്ല. കാരണം നമ്മള് അത്രയും ആഴത്തില്‍ സ്നേഹിക്കുന്നവരാണ്. വെറുത്താല്‍ പിന്നെ ആ വശത്തോട്ടില്ല. സുഹൃത്തുക്കളായാല്‍ പോലും നമ്മുടെ കണ്ണില്‍ കാണുന്നത് ഭാര്യയെ ചതിക്കുന്നതാണ്. ഭാര്യമാര്‍ ഭര്‍ത്താവിനെയും ചതിക്കുന്നു.
പെര്‍ഫെക്ട് ആയി നമ്മളോട് സംസാരിച്ചിട്ട് സ്വന്തം ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യയെയും ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവിനെയും കാണുമ്പോള്‍ ഒന്നും വേണ്ടെന്ന് തോന്നും. എന്തിനാണ് കല്യാണം കഴിക്കുന്നതെന്ന് തോന്നും. ഒന്ന് കഴിഞ്ഞ് രണ്ട് കഴിഞ്ഞ് മൂന്ന് കഴിയുന്നതൊക്കെ എന്തിനാണെന്ന് തോന്നും. ഇപ്പോള്‍ ജോലിയുണ്ട്. വിളിക്കാനും ശല്യപ്പെടുത്താനും ആരുമില്ല. ഇഷ്ടമുള്ള ഡ്രസ് ഇടാം. ഇഷ്ടമുള്ളിടത്ത് പോകാം. നമ്മള് സ്വതന്ത്ര്യമായി ജീവിച്ച് കാണിച്ച് കൊടുക്കുക.
ഇത്ര വരെ നമ്മളെ ദൈവം എത്തിച്ചില്ലേ. ഇനിയങ്ങോട്ടേക്കും ദൈവം തന്നെ തീരുമാനിക്കട്ടെ. നല്ലൊരാള്‍ ദൈവം വിധിച്ചിട്ടുണ്ടെങ്കില്‍ വരുമോ എന്നറിയില്ലെന്നും തെസ്നി ഖാന് പറയുന്നു. എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്. രണ്ട് മൂന്ന് മാസം കൊണ്ട് ഞാന്‍ അത് കട്ട് ചെയ്തു. പിന്നെ ഒരു കല്യാണത്തിന്റെ വിചാരം വന്നില്ല. പേടിയായി. നമ്മുടെ സമുദായത്തില്‍ നമ്മുടെ ആളുകളെ തന്നെ കല്യാണം കഴിക്കണം.
വേറെ ആളെ പറ്റില്ല. വേറെ കാസ്റ്റില്‍ നിന്നും എനിക്ക് പ്രൊപ്പോസലുകള്‍ വരുന്നുണ്ട്. പക്ഷെ ഇത്രയും ആയിട്ട് എന്റെ കുടുംബ ബന്ധങ്ങള്‍ എന്റെയടുത്ത് നിന്നും അറ്റ് പോകും. എന്റെ സുഖം നോക്കി പോയാല്‍ എന്റെ ബന്ധങ്ങള്‍ പോകും.തെസ്നി ഖാന് വ്യക്തമാക്കി.
Discussion about this post