കറുത്തമുത്ത് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് പ്രേമി വിശ്വനാഥ്. നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുകയാണ്. അമ്മയും മകനും എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിക്കിപീഡിയ പ്രകാരം പ്രേമിയുടെ പ്രായം 32 വയസ് മാത്രമാണ്. ഈ പ്രായത്തില്‍ എങ്ങനെ യുവാവായ ഒരു മകന്റെയമ്മയാകും പ്രേമി എന്നാണ് മറ്റൊരു ചോദ്യം .കണ്ടാല്‍ സഹോദരിയും സഹോദരനും എന്ന് മാത്രമേ പറയുള്ളൂ എന്ന് ഇന്‍സ്റ്റഗ്രാം റീലില്‍ എത്തിച്ചേര്‍ന്ന മറ്റൊരു കമന്റ്. മറ്റു ചിലര്‍ മുഖസാദൃശ്യം നോക്കി ഇത് പ്രേമിയുടെ മകനാകും എന്ന് പ്രവചിക്കുന്നുമുണ്ട്
കറുത്തമുത്തിന് ശേഷം ‘കാര്‍ത്തിക ദീപം’ എന്ന അന്യഭാഷാ പരമ്പരയും പ്രേമിയെ പ്രശസ്തയാക്കിയിരുന്നു. രണ്ടിലും പ്രേമി ഇരുണ്ട നിറം കാരണം വിവേചനം നേരിടുന്ന വീട്ടമ്മയുടെ റോളിലായിരുന്നു. മലയാളം സീരിയലിനിടെ പ്രേമിയുടേത് സീരിയലില്‍ കാണുന്ന പോലെ ഇരുണ്ട നിറമല്ല എന്നും വാദം പ്രചരിച്ചു
തെലുങ്കിലെ ‘സ്റ്റാര്‍ മാ’ ചാനലില്‍ ‘കാര്‍ത്തിക ദീപം’ സീരിയല്‍ രണ്ടാം ഭാഗം നിലവില്‍ സംപ്രേക്ഷണം ചെയ്ത് വരുന്നു. തമിഴ് സീരിയല്‍ ആയ ‘ചെല്ലമ്മ’യുടെ റീമേക്ക് ആണ് ‘കാര്‍ത്തിക ദീപം’റീലില്‍ കാണുന്നത് സ്വന്തം മകന് തന്നെയാണോ എന്ന് പ്രേമി വിശ്വനാഥ് കമന്റുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. അതോ അടുത്ത പരമ്പരയില്‍ പ്രേമിയുടെ മകനായി വേഷമിടുന്ന താരമാണോ എന്നും വ്യക്തമായിട്ടില്ല.
View this post on Instagram
Discussion about this post