സുധ കൊങ്കരയുടെ ‘സൂരരൈ പോട്രില്‍ മാരനായി സൂര്യയും ബൊമ്മിയായി അപര്‍ണ ബാലമുരളിയും ഗംഭീര പ്രകടനമാണ് സിനിമയിലൂടെ കാഴ്ചവച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസിന് ബോളിവുഡ് താരം അക്ഷയ് കുമാറിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്് തെന്നിന്ത്യന്‍ താരം ജ്യോതിക.
‘അര്‍ഹിച്ച വിജയത്തിനും ഹൃദയസ്പര്‍ശിയായ പ്രകടനത്തിനും ആശംസകള്‍ ! ബെഡ്റൂമില്‍ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ആരാധികയില്‍ നിന്നും താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട 150-ാമത് ചിത്രത്തിന്റെ നിര്‍മാതാവാകാന്‍ കഴിഞ്ഞത് തീര്‍ച്ചയായും കാലം എനിക്കായി കാത്തു നിമിച്ച നിമിഷമാണ്’. അക്ഷയ് കുമാറിനൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചാണ് ജ്യോതികയുടെ ആശംസാ കുറിപ്പ്.
ഹിന്ദി പതിപ്പില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുന്നുണ്ട് . സുധാ കൊങ്കര തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മല്‍ഹോത്ര എന്നിവരാണ് സര്‍ഫിറാ നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരുന്നത്. അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവല്‍, ശരത്കുമാര്, രാധികാ മദന്‍, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
എയര്‍ ഡെക്കാണ് എന്ന ആഭ്യന്തര വിമാന സര്‍വീസിന്റെ സ്ഥാപകന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു ‘സൂററൈ പോട്ര്’.2020-ലാണ് സൂററൈ പോട്ര് എത്തിയത്. കോവിഡ് കാലത്ത് ചിത്രം നേരിട്ട് ഒടിടി റിലീസായിരുന്നു.
View this post on Instagram
Discussion about this post