ബാഹുബലി താരം പ്രഭാസും കൊറിയന്‍ മോഹന്‍ലാലായ ഡോണ്‍ ലീയും സ്പിരിറ്റ് എന്ന സിനിമയില്‍ ഒന്നിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വളരെ പ്പെട്ടെന്നാണ് ഇത് ആരാധകര്‍ ഏറ്റെടുത്തത്, ഇപ്പോഴിതാ ഈ വാര്‍ത്തയില്‍ വ്യക്തത നല്കി രംഗത്തുവന്നിരിക്കുകയാണ് മൂവീസ് ഫോര്‍ യു എന്ന പേജ്.
സ്ക്രീന്‍ പ്രസന്‍സില്‍ മുന്നിട്ട് നില്ക്കുന്ന രണ്ട് താരങ്ങളെ ഒന്നിച്ച് കാണാനുള്ള ആഗ്രഹം കൊണ്ടാണ് അത് പോസ്റ്റ് ചെയ്തതെന്നും അത് വൈറലാകുമെന്നും മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുമെന്ന് ഓര്‍ത്തില്ലെന്നും മൂവീസ് ഫോര്‍ യു വ്യക്തമാക്കി.
റണ്‍ബീര്‍ കപൂര്‍ നായകനായത്തിയ ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്.’ 2024 ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്ന ദിനത്തില്‍ തന്നെ സിനിമ 150 കോടിയോളം വരുമാനം നേടുമെന്നും സന്ദീപ് റെഡ്ഡി അവകാശപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.
‘അനിമലിന്റെ ചിത്രീകരണത്തിനിടെയാണ് സ്പിരിറ്റിന്റെ ആശയം രൂപപ്പെടുന്നത്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിനായി ഞാന്‍ പ്രഭാസിനെ നേരത്തേ സമീപിച്ചിരുന്നു. എന്നാല്‍ ആ ചിത്രം നടന്നില്ല. പല കാരണങ്ങള്‍കൊണ്ടും അത് നീണ്ടുപോയി. സ്പിരിറ്റിന്റെ ആശയം പ്രഭാസിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് ഏറ്റു.
Discussion about this post