28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോക്സോഫീസില്‍ തരംഗമായ ഇന്ത്യന്‍ ടു പുതിയ ഭാവത്തില്‍, ഒരിക്കല്‍ കൂടി തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. വളരെ പ്രത്യേകതകളുണ്ട് 2024 ലെ സേനാപതിക്ക്. ഇപ്പോഴിതാ ഏവരും കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ ഷോകള്‍ കഴിയുമ്പോള്‍ നെറ്റിസണ്‍സില്‍ നിന്ന് സമ്മിശ്ര അഭിപ്രായങ്ങളാണ് എത്തുന്നത്.
കേരളത്തില്‍ 630 പ്രിന്റുകളിലാണ് ചിത്രം എത്തുന്നത്. 200 കോടി ബജറ്റിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകന് അറിയിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്, ജയപ്രകാശ്, ജഗന്, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍,
വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്നര്‍.
Discussion about this post