മമ്മൂട്ടിയെക്കുറിച്ച് പലരും വിചാരിക്കുന്നത് തെറ്റായിട്ടാണെന്ന് സുരേഷ് കൃഷ്ണ. എല്ലാവരും കരുതുന്നത് അദ്ദേഹം വളരെ അഹങ്കാരിയും ജാഡക്കാരനുമാണെന്നാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി വളരെ ഇമോഷണലാണെന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്.
ഒരിക്കല്‍പോലും മമ്മൂട്ടിയുമൊന്നിച്ച് അഭിനയിക്കുമെന്നോ സൗഹൃദത്തിലാകുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അത് അദ്ദേഹത്തോടും ഞാന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പെട്ടെന്ന് അദ്ദേഹം ദേഷ്യപ്പെടും പക്ഷേ പെട്ടെന്ന് തന്നെ ശാന്തനാകുകയും ചെയ്യും. സുരേഷ് പറയുന്നു.
അദ്ദേഹം എന്നെ ഒരിക്കലും ദേഷ്യം പിടിച്ച് ശകാരിച്ചിട്ടില്ല. കാരണം തെറ്റൊന്നും അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് ചെയ്യുന്നില്ലല്ലോ. പക്ഷേ പല സന്ദര്‍ഭങ്ങളിലും ശാസിച്ചിട്ടുണ്ട്. അത് അഞ്ച് മിനിട്ട് കൊണ്ട് തന്നെ തീരും. അപ്പോള്‍ ഒരു ജേഷ്ഠനെപ്പോലെ എനിക്ക് അനുഭവപ്പെടും.
പലപ്പോഴും അദ്ദേഹം വളരെ ഇമോഷണലാണ് കണ്ണ് നിറഞ്ഞുവരും. പുറത്ത് ഇറങ്ങിയാല്‍ എല്ലാവരും കാണുന്ന മമ്മൂട്ടിയായി മാറും എന്നാല്‍ അകത്ത് അദ്ദേഹത്തിനൊരു കുഞ്ഞ് മനസ്സാണ് സുരേഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post