സിബിഐ സിനിമകളില്‍ മമ്മൂട്ടിയ്ക്കിടാന് വെച്ചിരുന്ന പേര് അലി ഇമ്രാന് എന്നായിരുന്നുവെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി. അലി ഇമ്രാന് എന്ന പേര് പറഞ്ഞപ്പോള്‍ മമ്മൂട്ടി തന്നെയാണ് അത് വേണ്ടെന്ന് പറഞ്ഞതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ആ പേര് ഇഷ്ടമായില്ല. അലി ഇമ്രാന് വേണ്ടെന്ന് പറഞ്ഞ മമ്മൂട്ടി തന്ന സജസ്റ്റ് ചെയ്ത പേരാണ് സേതുരാമയ്യര്‍ എന്നത്. മാത്രമല്ല ഇതൊരു പൊലീസ് കഥയായിട്ട് ചെയ്യാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. പിന്നീട് സിബിഐ ആക്കണമെന്ന് പറഞ്ഞതും അദ്ദേഹമാണ് എസ് എന്‍ സ്വാമി പറയുന്നു.
ധ്രുവം, ഇരുപതാം നൂറ്റാണ്, നാടുവാഴികള്‍, മൂന്നാം മുറ, അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങി സിബിഐ സിനിമകള്‍ വരെ സ്വാമി തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍ നിരവധിയാണ് ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സീക്രട്ട് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുകയുമാണ് അദ്ദേഹം. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലേക്ക് എത്തും.
Discussion about this post