മികച്ച വിജയം നേടിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. നാല് പേരടങ്ങുന്ന ഒരു പൊലീസ് സംഘം ഇന്ത്യ മുഴുവന്‍ ഒരു കേസിന് പിന്നാലെ അലയുന്ന ഈ സിനിമ സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജായിരുന്നു.
നടന് റോണി ഡേവിഡും റോബിയും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത്. മികച്ച നിരൂപക പ്രശംസയും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു എന്നാല്‍ സിനിമയുടെ കഥയുമായി നടന്മാരെ സമീപിച്ചത് അല്‍പ്പം പ്രയാസകരമായ ടാസ്ക് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ റോണി
പലരോടും കഥ പറഞ്ഞെങ്കിലും ചുരുക്കം ചിലര്‍ മാത്രമാണ് അത് കേള്‍ക്കാന്‍ പോലും തയ്യാറായതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാലും ഏറ്റവും ഒടുവില്‍ എത്തേണ്ടയാളുടെ അടുത്ത് തന്നെ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്ത് പറയാന്‍ പറ്റാത്ത ധാരാളം പേരോട് പ്രമുഖരോട് ഈ കഥ പറയാന്‍ ചെന്നതാണ് ഇതില്‍ മൂന്നാലു പേര് കേള്‍ക്കാന്‍ പോലും തയ്യാറായില്ല. പക്ഷേ നമ്മള് എന്താ കറക്ട് ആള്‍ടെ ആടുത്ത് തന്നെ ചെന്നില്ലേ. പറയുന്ന പോലെ ഗദ പിടിക്കേണ്ടത് ഭീമനാണ്. അല്ലാതെ വേറൊരാള് പിടിച്ചാല്‍ ചേരില്ല റോണി പറഞ്ഞു.
Discussion about this post