അമ്മയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നിരിക്കുകയാണ്്. മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി സിദ്ദീഖും ജഗദീഷ്, ജയന് ചേര്‍ത്തല വൈസ് പ്രസിഡന്റുമാരായും ബാബു രാജ് ജോയിന്റ്സെക്രട്ടറിയായും ഉണ്ണി മുകുന്ദന് ട്രഷററായി എതിരില്ലാതെയും ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് ശേഷം സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമ്മയില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും തന്റെ യു ഡി എഫ് ചായ്വ് അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ കാണിക്കില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. അമ്മയില്‍ പ്രശ്നം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണ് എന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും ഇന്നസെന്റ് ചേട്ടനെ പറ്റി അങ്ങനെ ഒരു ആക്ഷേപം പറഞ്ഞിട്ടില്ല. മുകേഷ്, ഗണേഷന്, ജഗദീഷ് എല്ലാവരും നമ്മുടെ സംഘടനയില്‍ ഉള്ളവരാണ്. അവര്‍ക്കെല്ലാം വ്യത്യസ്തമായ രാഷ്ട്രീയമുള്ളവരാണ്. അമ്മയില്‍ ഒരു പ്രശ്നം വരുമ്പോള്‍ എല്ലാവരും അമ്മയുടെ പ്രശ്നമായിട്ട് കാണുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആള്‍ക്കാരാണ്.
അമ്മയില്‍ രാഷ്ട്രീയം ചേര്‍ക്കാന്‍ ഇതുവരെ ഒരാളും ശ്രമിച്ചതായിട്ട് എനിക്ക് അറിയില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറിയായി ഞാന്‍ വരുമ്പോള്‍ ഞാനെന്തിനാണ് എന്റെ യുഡിഎഫ് മുഖം ഉപയോഗപ്പെടുത്തേണ്ടത്. സ്വന്തം രാഷ്ട്രീയം ഒളിച്ച് കടത്തുന്നവരല്ല സംഘടനയിലുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അമ്മയില്‍ നിന്ന് ചില അംഗങ്ങള്‍ പുറത്ത് പോയ സംഭവത്തെ കുറിച്ചും സിദ്ദിഖ് പറഞ്ഞു. അമ്മയില്‍ നിന്ന് പുറത്ത് പോയ അംഗങ്ങള്‍ പുറത്ത് തന്നെയാണ്. അവരെ തിരിച്ച് സംഘടനയിലേക്ക് കൊണ്ടുവരിക എന്നത് സംഘടനയുടെ ബാധ്യതയല്ല. അവര്‍ക്ക് തിരികെ സംഘടനയിലേക്ക് വരണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ സംഘടന തീര്‍ച്ചയായിട്ടും തുറന്ന മനസോടെ സ്വീകരിക്കും. വ്യക്തികളെക്കാള്‍ വലുതാണ് സംഘടന. എന്നാല്‍ സംഘടനയില്‍ നിന്നും പുറത്തുപോയവര്‍ ശത്രുക്കള്‍ അല്ലാ എന്നും അദ്ദേഹം പറഞ്ഞു. തലമുറ മാറ്റം അനിവാര്യമാണെന്നും ചെറുപ്പക്കാരായവര്‍ ഭരണസമിതിയില്‍ വരണമെന്നാണ് നിലപാടെന്നും സിദ്ദിഖ് പറഞ്ഞു. രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post