ഒരു കൂട്ടം പുതുമുഖങ്ങളെ പ്രധാന വേഷങ്ങളില്‍ അഭിനയിപ്പിച്ച് ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മികച്ച പ്രതികരണവും നിരൂപകപ്രശംസയും നേടിയ ഈ സിനിമ ശ്രീനിവാസന് ഇഷ്ടമായില്ലെന്ന് പറഞ്ഞിരിക്കുകയാണ് മകന് വിനീത് ശ്രീനിവാസന്. അച്ഛന് ഒരു സിനിമ ഇഷ്ടമാകാന്‍ വളരെ പ്രയാസമാണെന്നും തിങ്കളാഴ്ച്ച നിശ്ചയം അച്ഛന് ഇഷ്ടമായ സിനിമകളിലൊന്നാണെന്നും വിനീത് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
വിനീതിന്റെ വാക്കുകള്‍
അച്ഛന് ഒരു സിനിമ ഇഷ്ടമാകാന്‍ നല്ല പ്രയാസമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഇഷ്ടമാകാത്ത സിനിമകളാണ് എന്റെ ലിസ്റ്റില്‍ കൂടുതലുള്ളത്. അഭിനയത്തിന്റെ കാര്യത്തിലോ സംവിധാനത്തിലോ അതുപോലെ ഏതെങ്കിലും ഒരു വിഭാഗത്തിലല്ല. അതല്ലാതെ മുഴുവന്‍ നോക്കുമ്പോഴാണ് ഇഷ്ടവും അനിഷ്ടവും വരുന്നത്.തണ്ണീര്‍ മത്തന്‍ കാണാന്‍ അച്ഛനെ കൊണ്ടു പോയി.
കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഫുള്‍ തീയേറ്ററില്‍ ചിരിയാണ്. ഞങ്ങളിങ്ങനെ അച്ഛനെന്താ ഫീല്‍ ചെയ്യുന്നതെന്ന് നോക്കി. അപ്പോഴേക്കും ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണ് അപ്പോഴേ എനിക്ക് മനസ്സിലായി ഈ പടം അച്ഛനത്ര പിടിച്ചില്ലെന്ന്.
അടുത്ത ദിവസം എന്നോട് പറഞ്ഞു ആ സിനിമ എന്തുകൊണ്ടാണ് തീയേറ്ററില്‍ ഓടുന്നതെന്ന് എനിക്ക് മനസ്സിലായി പക്ഷേ അത് എന്റെ ടൈപ്പൊകു സിനിമയല്ല. എനിക്കിഷ്ടപ്പെടുന്ന ടൈപ്പൊരു സിനിമയല്ലെന്ന് . എന്നാല്‍ തിങ്കളാഴ്ച്ച നിശ്ചയം എന്ന സിനിമ അച്ഛനിഷ്ടമായി വിനീത് പറഞ്ഞു.
Discussion about this post