മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസിന് ശേഷമുള്ള റിവ്യൂ പറഞ്ഞാണ് സോഷ്യല്‍ മീഡിയയിലൂടെ ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി ശ്രദ്ധേയനാവുന്നത്. പിന്നീട് എല്ലാ സിനിമകളെയും പറ്റി റിവ്യൂ പറഞ്ഞ് സന്തോഷ് ശ്രദ്ധേയനായി. ഇടയ്ക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നതോടെ കൂടുതല്‍ വിവാദങ്ങളും സന്തോഷിനെതിരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ വന്നിരിക്കുന്ന വിചിത്രമായ പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. കമല്ഹാസന് മോഹന്‍ലാലിന് മുന്നില്‍ സീറോയാണ് എന്ന പോസ്റ്റിന് പിന്നാലെയാണ് പേജില്‍ പരസ്പര വിരുദ്ധവും അശ്ലീലത കലര്‍ന്നതുമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.
അലിന് ജോസ് പെരേരയെയും മറ്റ് ചിലരെയും എടുത്തു പറഞ്ഞു കൊണ്ടുള്ളതാണ് ചില പോസ്റ്റുകള്‍. എന്തായാലും ഏറ്റവും പുതിയ പോസ്റ്റ് ആറാട്ടണ്ണന് ഇനി ഓര്‍മ്മകളില്‍ മാത്രം എന്നുള്ളതാണ്. ഇതോടെ സന്തോഷ് വര്‍ക്കിയുടെ പേജ് ആരോ ഹാക്ക് ചെയ്തുവെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
അതേസമയം, അലിന് ജോസ് പെരേര എന്ന് പറയുന്ന വ്യക്തിയുടെ പ്രധാന സുഹ്യത്തുക്കളിലൊരാളാണ് സന്തോഷ് വര്‍ക്കി. അലിനെ സാമ്പത്തികമായി ഏറെ സഹായിച്ചെന്നും എന്നാല്‍ സഹായം സ്വീകരിച്ച ശേഷം അലിന് ജോസ് പെരേര പലവിധ സന്ദര്‍ഭങ്ങളിലും തള്ളിപ്പറയുകയും തെറി വിളിക്കുകയും ചെയ്യുകയുണ്ടായെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു.
Discussion about this post