അംബാനി കുടുംബത്തിലെ ആഘോഷങ്ങളുടെ വ്ളോഗുകള്‍ സെലിബ്രിറ്റി ഇന്‍ഫ്ലുവന്‍സറായ ഒര്ഹാന് അവത്രാമണി(ഒറി) പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഒറി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കഴിക്കാനായി ലഭിച്ച ഭക്ഷണത്തില്‍ മുടി ഉണ്ടായിരുന്നുവെന്നാണ് ഒറി പറയുന്നത്.
ഒറി തന്റെ സുഹൃത്ത് ആയ ടാനിയ ഷറഫിനൊപ്പമാണ് ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നത്. ഒരു സ്റ്റോളില്‍ ഇരുവരും എത്തുകയും അവിടെയുണ്ടായിരുന്ന വട പാവ് കഴിച്ചു നോക്കുകയും ചെയ്തു. ടാനിയ ആണ് ആദ്യം വട പാവ് കഴിച്ചത്. അതില്‍ നിന്നും ഒരു മുടി കിട്ടുകയായിരുന്നു. ഈ വീഡിയോയാണ് ഒറി പങ്കുവെച്ചിരിക്കുന്നത്.
തന്റെ വീഡിയോയില്‍ മുടിയുടെ ദൃശ്യങ്ങള്‍ ഒറി സൂം ചെയ്ത് കാണിക്കുന്നുമുണ്ട്. അതിന് ശേഷം ഒറി മറ്റൊരു പട പാവ് ആസ്വദിച്ച് കഴിക്കുന്നതും കാണാമായിരുന്നു. പിന്നാലെ നിരവധി പേരാണ് വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. ക്വാളിറ്റിയുള്ള ഭക്ഷണമല്ല നല്‍കുന്നതെന്നാണ് ചിലര്‍ പറയുന്നത്.
ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസമായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. അതിന് ശേഷമാണ് ഇറ്റലിയില്‍ ആഡംബര കപ്പലില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടന്നത്. പ്രീ വെഡ്ഡിങ് ആഘോഷത്തിന് മാറ്റുകൂട്ടാനായി പോപ് താരം റിഹാന എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിന് ബീബറും സംഗീത നിശയുമായി എത്തിയിരുന്നു.
മാര്‍ച്ചില്‍ ജാംനഗറില്‍ നടന്ന അനന്ത്രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയില്‍ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂര്‍ പ്രകടനത്തിന് 74 കോടിയാണ് റിയാന പ്രതിഫലമായി വാങ്ങിയത്. 2018ല്‍ മകള്‍ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോണ്‍സിയെയാണ് മുകേഷ് അംബാനി ക്ഷണിച്ചത്. അതിനായി 50 കോടിയിലേറെ രൂപയായിരുന്നു അന്ന് ചെലവഴിച്ചത്.
Discussion about this post