നടി ജയഭാരതിയെക്കുറിച്ച്് സംവിധായകന് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. വന്ന വഴി മറക്കാത്ത വ്യക്തിയാണ് ജയഭാരതിയെന്നും തനിക്ക് അവര്‍ വളരെ പ്രിയപ്പെട്ട നടിയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സത്താറുമായുള്ള അവരുടെ ദാമ്പത്യത്തെക്കുറിച്ചും സംവിധായകന് മനസ്സുതുറന്നു.
സംവിധായകന്റെ വാക്കുകള്‍
സത്താറിനെ വിവാഹം കഴിച്ച് അവര്‍ അങ്ങനെ മുസ്ലിമായി. പക്ഷെ ചേച്ചി അന്നും ഇന്നും ജയഭാരതി തന്നെ. നദീറ എന്നോ മറ്റോ പേര് മാറ്റി. പക്ഷെ അവിടെയൊന്നും അത് ഏറ്റില്ല. സത്താറിന് ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്ന് നിയന്ത്രണമില്ലാത്ത മദ്യപാനമായിരുന്നു. അത് അവരുടെ ജീവിതത്തെ വല്ലാതെ ഉലച്ചു.
രതീഷ്, ശിവജി അടക്കമുള്ള നല്ല ടീം സത്താറിക്കയോട് കമ്പനി കൂടാനുണ്ടായിരുന്നു. അവര്‍ രണ്ട് പേരും മദ്യത്തിന് അടിമപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ജയഭാരതിക്ക് സത്താറിനെ വിശ്വസിക്കാന്‍ അല്‍പ്പം വൈഷമ്യം ഉണ്ടായിരുന്നു. സത്താറിന്റെ പോക്ക് അത്ര നല്ല രീതിയലല്ലെന്ന് രണ്ട് പേരുടെയും വേണ്ടപ്പെട്ടവരോട് സത്താര്‍ പറയുമായിരുന്നു.
ജയഭാരതിയുമായി അകന്ന ശേഷം സത്താര്‍ ഒരിക്കലും ചേരാത്ത രണ്ട് വിവാഹം പിന്നെയും ചെയ്തു. ഒരു ഭാര്യക്ക് പൊറുക്കാന്‍ പറ്റാത്ത തെറ്റ് സത്താറില്‍ നിന്നുണ്ടായി. അത് തുടരുകയും ചെയ്തതാണ് ആ ദാമ്പത്യ ജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.നിര്‍മാതാവ് ഹരീഷ് പോത്തനായിരുന്നു ജയഭാരതിയുടെ മുന്‍ പങ്കാളി. ഇദ്ദേഹവുമായി അകന്ന ശേഷമാണ് സത്താറിനെ ജയഭാരതി വിവാഹം ചെയ്യുന്നത്.
Discussion about this post