കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയെ നടന് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ടീമിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എന്നാണ് ടീമിന് പേരിട്ടിരിക്കുന്നത്.
ഒരു പുതിയ അധ്യായം കുറിക്കാന്‍ ”ഫോഴ്സാ കൊച്ചി” കാല്പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാന്‍ ഞങ്ങള്‍ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍! എന്നാണ് നടന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
നാട്ടിലെ മികച്ച കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാവുമെന്നും പ്രഥ്വിരാജ് പറഞ്ഞിരുന്നു. കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്ബോളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്നും് പൃഥ്വിരാജ് പറഞ്ഞിരുന്നു.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക. സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിന് സെപ്റ്റംബര്‍ ആദ്യവാരമാണ് കിക്കോഫ്. 45 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി പൈപ്പേഴ്സ്, കണ്ണൂര്‍ സ്ക്വാഡ്, കാലിക്കറ്റ് എഫ്.സി, മലപ്പുറം എഫ്.സി, തൃശൂര്‍ റോര്‍, തിരുവനന്തപുരം കൊമ്പന്‍സ് എന്നീ ആറുടീമുകള്‍ മത്സരിക്കും.
Discussion about this post