നാല്പത്തിയൊന്പത് ദിവസത്തോളം ജയിലില്‍ കിടക്കേണ്ടി വന്ന അനുഭവം പങ്കുവെച്ച് നടി ശാലുമേനോന്. സിനിമയില്‍ കാണുന്നത് പോലെയാണ് ജയിലില്‍ എത്തിയപ്പോള്‍ തോന്നിയതെന്നാണ് ശാലു പറയുന്നത്. മാത്രമല്ല ഉടന്‍ തന്നെ രണ്ടാമതൊരു വിവാഹം ഉണ്ടാവുമെന്നും വെറൈറ്റി മീഡിയയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ജയിലില്‍ കിടന്നപ്പോള്‍ രണ്ട് ദിവസം കൂടുമ്പോള്‍ എന്റെ അമ്മ എന്നെ കാണാനായി വരുമായിരുന്നു. വിവരങ്ങളൊക്കെ അങ്ങനെ അറിഞ്ഞിരുന്നു. ആദ്യം ചെന്ന് ഒരാഴ്ച എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം സിനിമയിലൊക്കെ മാത്രമേ ജയിലൊക്കെ കണ്ടിട്ടുള്ളു. ജീവിതത്തില്‍ അത് അനുഭവിക്കേണ്ടതായി വന്നപ്പോള്‍ പൊരുത്തപ്പെട്ട് പോകാന്‍ ബുദ്ധിമുട്ടായി.
ഇനിയൊരു വിവാഹമുണ്ടാവുമോ എന്നതിനെ പറ്റിയും നടി സംസാരിച്ചിരുന്നു. ‘മുന്‍ഭര്‍ത്താവ് എന്നെ കുറിച്ച് അഭിമുഖത്തില്‍ സംസാരിച്ചത് കണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം രേഖപ്പെടുത്തി എന്നേ ഞാന്‍ കരുതുന്നുള്ളു. പിന്നെ ഞങ്ങള്‍ ഡിവോഴ്സ്ഡ് ആയി. ജീവിത്തതില്‍ ഇനിയൊരു കൂട്ട് വേണം. എനിക്ക് ഒരുപാട സ്ഥാപനങ്ങളുണ്ട്. ഞാനും അമ്മയും മാത്രമേയുള്ളു.
ഞങ്ങളെ കൊണ്ട് ഇത് ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കില്ല. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ കൂടെ ഉണ്ടാവണമെന്നുണ്ട്. പക്ഷേ ഉടനെ ഉണ്ടാവില്ല. ഇനിയൊരു വിവാഹം ഉണ്ടാവും. സമയമാവുമ്പോള്‍ നടക്കുമായിരിക്കും. എനിക്ക് പിന്തുണ തരുന്ന ഒരാളായിരിക്കണം. ഈ ഫീല്‍ഡ് ഇതാണെന്ന് മനസിലാക്കണം. അങ്ങനെ ഒരാളെയാണ് താന്‍ നോക്കുന്നതെന്നും’ ശാലു മേനോന് പറയുന്നു.
Discussion about this post