കടമറ്റത്ത് കത്തനാർ എന്ന ഒറ്റ വേഷം മതി നടൻ പ്രകാശ് പോളിനെ അറിയാൻ. വീണ്ടും ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്താനുള്ള ഒരുക്കത്തിലാണ് പ്രകാശ് പോൾ. പുതിയ രൂപത്തിൽ നടനെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ പ്രകാശ് ഒരു അഭിമുഖത്തിൽ നടൻ ടൊവിനോ തോമസിനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവർ ഒരുമിച്ച് സ്നേഹപൂർവം എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. ഈ അനുഭവമാണ് പ്രകാശ് പോൾ പങ്കുവെച്ചത്
. അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ പോയി അഭിനയിച്ചു. എല്ലാം ചെറുപ്പക്കാരാണ്. അവരുടെ മുമ്പിൽ ഞാൻ സൂപ്പർസ്റ്റാറാണ്. മമ്മൂട്ടി ലൊക്കേഷനിൽ വന്നാൽ കിട്ടുന്ന സ്വീകരണമാണ് ഇവരുടെ ടെലിഫിലിമിന്റെ ലൊക്കേഷനിൽ എനിക്ക് കിട്ടുന്നത്. പലരും വന്ന് കണ്ടു. കൂടെ അഭിനയിച്ച ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചതുമില്ല മലയാളികൾക്കെല്ലാം എന്നെ അറിയാം എന്ന ശകലം അഹങ്കാരം അന്നെനിക്കുണ്ട്.
ഒരുപാട് നാളുകൾക്ക് ശേഷം എന്റെ സുഹൃത്തിന്റെ സിനിമയിൽ അഭിനയിക്കാൻ ടൊവിനോയെ വിളിച്ചു. ടൊവിനോ അന്ന് കുറച്ച് കൂടെ മെച്ചപ്പെട്ട അവസ്ഥയിലാണ് ടൊവിനോ തോമസിന്റെ വളർച്ചയിൽ വളരെ സന്തോഷമുണ്ടെന്നും പ്രകാശ് പോൾ പറയുന്നു.
മറ്റാരുടെ വളർച്ചയിൽ സന്തോഷിക്കുന്നതിനേക്കാളും ഞാൻ ടൊവിനോയുടെ വളർച്ചയിൽ സന്തോഷിക്കുന്നു. എന്റെ കൂടെ അഭിനയിച്ച ആളെന്ന നിലയ്ക്ക്. അത് തന്റെ സ്വകാര്യ സന്തോഷമാണെന്നും പ്രകാള്‍ പോൾ വ്യക്തമാക്കി.
Discussion about this post