മോഹന്‍ലാലിന്റെ ആറാട്ട് ഇഷ്ട സിനിമയാണെന്ന് ധാരാളം പേര് തന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് നടി രചന നാരായണന് കുട്ടി. ആറാട്ട് എല്ലാവര്ക്കും ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ലെന്നും എന്നാല്‍ താന്‍ വളരെ അധികം എഞ്ചോയ് ചെയ്ത സിനിമയാണിതെന്നും അവര്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
പ്രേക്ഷക എന്ന നിലയിലും എനിക്ക് കാണാന്‍ വളരെ അധികം ഇഷ്ടപ്പെട്ട ഒരു മോഹന്‍ലാല്‍ മൂവിയാണ് ആറാട്ട്. സിനിമ ഒടിടിയില്‍ ഇറങ്ങിയശേഷം ഒരുപാട് പേര് വിളിച്ച് തിയേറ്ററില്‍ കാണാന്‍ പറ്റാതെ പോയതിനെ കുറിച്ച് സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ആറാട്ടെന്ന് ഒരുപാട് പേര് എന്നോട് വന്ന് പറയാറുണ്ട്. അതൊരു മോഹന്‍ലാല്‍ മൂവിയായി കണ്ടാല്‍ മതി.
പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം മാര്‍ക്കറ്റിങ് ചെയ്തപ്പോള്‍ തന്നെ അതൊരു സ്പൂഫാണെന്ന് പറയണമായിരുന്നു. സ്പൂഫ് എന്ന കാറ്റ?ഗറി മലയാളിക്ക് അത്ര പരിചിതമല്ലല്ലോ. സിനിമ ഒരു ഭാഗ്യമാണ്. വന്ദനത്തിന്റെ കാര്യം തന്നെ നോക്കൂ. ആ സിനിമ തിയേറ്ററില്‍ ഓടിയിട്ടില്ലല്ലോ. പക്ഷെ നമുക്ക് എല്ലാവര്ക്കും ഇന്ന് ഇഷ്ടമുള്ള സിനിമയല്ലേ.
മലയാളികള്‍ക്ക് ട്രാജഡിയോട് പൊതുവെ താല്പര്യമില്ലെന്നതിന്റെ ഉദാഹരണമാണ് വന്ദനം. ലിജോ ചേട്ടന്റെ പല സിനിമകളും ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കപ്പെടാറില്ലല്ലോ. പക്ഷെ പിന്നീട് അത് ചര്‍ച്ചയാകും എന്നാണ് രചന നാരായണന്‍കുട്ടി ആറാട്ട് സിനിമയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
പഞ്ചായത്ത് ജെട്ടിയാണ് അണിയറയില്‍ റിലീസിന് തയ്യാറെടുക്കുന്ന രചനയുടെ ഏറ്റവും പുതിയ സിനിമ. മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. മണികണ്ഠന് പട്ടാമ്പിയും സലിം ഹസ്സനും ചേര്‍ന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
Discussion about this post