മമ്മൂട്ടി തന്നെ പേഴ്സണല്‍ പി ആര്‍ഒ ആക്കാന്‍ വിളിച്ച കഥ പങ്കുവെച്ച് സംവിധായകന് ശാന്തിവിള ദിനേശ്. ആ സമയത്ത് കേരളത്തിലെ പിആര്‍ഒമാര്‍ ചെയ്യുന്ന പണിക്ക് തന്നെ കിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെയൊക്കെ പിആര്‍ഒമാരുടെ വില താങ്കള്‍ക്ക് മനസ്സിലാകുമെങ്കില്‍ ഞാന്‍ പിആര്‍ഒ ആയി വര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞു.
അത്തരത്തില്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ എനിക്ക് ഒരു പടത്തിന് അയ്യായിരം രൂപവെച്ച് തരണം. ഞാന്‍ അറിയാതെ താങ്കളുടെ ഒരു സ്റ്റില്‍ പോലും പുറത്ത് വിടാന്‍ പറ്റില്ല, എന്ന് തുടങ്ങിയ നിബന്ധനകളും ഞാന്‍ മുന്നോട്ട് വെച്ച്. ഇതോടെ എനിക്കൊരു എല്ല് കൂടുതലാണെന്നും പറഞ്ഞ് അദ്ദേഹം എന്നെ പറഞ്ഞ് വിട്ടു. സുകൃതത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഈ സംഭവമെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പിആര്‍മാര്‍ ചെയ്യുന്നതല്ല യഥാര്‍ത്ഥ പിആര്‍ പണിയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. പണം പലിശയ്ക്ക് വാങ്ങിച്ചു കൊടുക്കുക. പിന്നെ.. ഞാന്‍ കൂടുതലായി പറയുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും പിആര്മാരായിട്ടുണ്ട്. ജെഎസ് ദിനേശിനെപ്പോലെ മാന്യമായി പ്രവര്‍ത്തിക്കുന്നവരുണ്ട്.
ഞാന്‍ അടച്ച് പറഞ്ഞാല്‍ അവര്‍ക്കൊക്കെ ബാധിക്കും. അതുകൊണ്ട് എല്ലാം ഞാന്‍ അങ്ങട് പറയുന്നില്ല. അദ്ദേഹമൊക്കെ നന്നായി പണിയെടുക്കുന്നവരാണ്. ഇവിടെ വേറെ ചില പിആര്‍ഒ വേന്ദ്രന്മാരുണ്ട്. അവരുടെയൊക്കെ പണി എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. അദ്ദേഹം വ്യക്തമാക്കി.
Discussion about this post