സിനിമയ്ക്കുമപ്പുറത്താണ് സംവിധായകന് ഷാജി കൈലാസും സുരേഷ് ഗോപിയും തമ്മിലുള്ള ആത്മബന്ധം. ഇപ്പോഴിതാ ഇത് വെളിവാക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായിരിക്കുകയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഫിലിം ഫ്രറ്റേര്‍ണിറ്റി കേന്ദ്ര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആദരം നല്‍കിയിരുന്നു. ഈ ചടങ്ങില്‍ ഷാജി നടന്ന രസകരമായ മുഹൂര്‍ത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പ്രോട്ടോക്കോള്‍ ലംഘിച്ച് കൊണ്ട് എടാ മന്ത്രി എന്ന് മാത്രം വിളിക്കുന്നു എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്. ”ഞാന്‍ സ്റ്റേജിലൊന്നും കയറി അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് ഇവിടെ നില്ക്കുമ്പോള് എനിക്ക് കൈ വിറയ്ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാന്‍ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു.
പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല,” എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്. ഷാജി കൈലാസിന്റെ ആദ്യ സിനിമയായ ന്യൂസില്‍ സുരേഷ് ഗോപിയായിരുന്നു നായകന്. സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ 13 സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. സൂപ്പര്‍ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപിയും ഷാജി കൈലാസും.
കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപിയും ഷാജി കൈലാസും തമ്മില്‍ നീരസത്തിലാണ് എന്ന തരത്തില്‍ ഒരു വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വിഷയത്തില്‍ ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു.
‘കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്… എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്. ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം…അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. എന്നായിരുന്നു ഷാജി കൈലാസിന്റെ പ്രതികരണം.
Discussion about this post