‘തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതാണ് ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനമെന്ന് നടന് ജഗദീഷ്. എന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു മത്സരിക്കണ്ട എന്ന്. കെ.ബി ഗണേഷ് കുമാര്‍ ആണ് എന്നെ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന്റേത് വലിയൊരു രാഷ്ട്രീയ പാരമ്പര്യമുള്ള ഫാമിലിയാണ്. മാത്രമല്ല അദ്ദേഹം ആ നാട്ടുകാരനുമാണ്.’ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്നതിന്റെ അനുഭവം പറയുകയായിരുന്നു ജഗദീഷ്.
തിരഞ്ഞെടുപ്പ് തിരക്കിനിടെ ഒരിക്കല്‍ ഞാനും ഗണേഷും സംസാരിച്ചിട്ടുണ്ട്. പത്രക്കാര്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ ഗണേഷ് എനിക്കെതിരെ നടന്നു വന്നിരുന്നു. അപ്പോള്‍ ഗണേഷ് പറഞ്ഞു ഈ മീഡിയക്ക് ഒന്നും വലിയ ഇന്റര്‍വ്യൂ കൊടുത്തിട്ടൊന്നും കാര്യമൊന്നുമില്ല. അത് അനുഭവത്തില്‍ നിന്ന് പഠിച്ചോളും. ആദ്യം ജനങ്ങളെ സേവിക്കണം. അല്ലാതെ ഇന്റര്‍വ്യൂ ഒന്നും കൊടുത്തിട്ട് കാര്യമില്ല.’ ഗണേഷ് കുമാര്‍ അന്ന് പറഞ്ഞ കാര്യം ജഗദീഷ് ഓര്‍ത്തെടുത്തു.
അതേസമയം, ഉണ്ണി മുകുന്ദന് സൂപ്പര്‍ ആക്ഷന്‍ ഹീറോയായി എത്തുമ്പോള്‍ വില്ലനായി എത്തുകയാണ് ജഗദീഷ് . ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാര്‍ക്കോ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന് വില്ലനായി ജഗദീഷ് എത്തുന്നത്. മൂന്നാറില്‍ ചിത്രീകരണത്തിന് തുടക്കം കുറിച്ച മാര്‍ക്കോ ഇപ്പോള്‍ എറണാകുളത്ത് പുരോഗമിക്കുന്നു. 1993ല്‍ പി. ജി വിശ്വംഭരന് സംവിധാനം ചെയ്ത ജയറാം നായകനായ വക്കീല്‍ വാസുദേവ് എന്ന ചിത്രത്തില്‍ ജഗദീഷ് നെഗറ്റീവ് ഷേഡ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ലീല, അബ്രഹാം ഓസ്ള
ഹനീഫ് അദേനി സംവിധാനം ചെയ്ത് മികച്ച വിജയം നേടിയ മിഖായേലില്‍ ഉണ്ണി മുകുന്ദന് അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന പ്രതിനായക കഥാപാത്രത്തെ നായക കഥാപാത്രമാക്കിയാണ് മാര്‍ക്കോ ഒരുങ്ങുന്നത്. മികച്ച സംഘട്ടനങ്ങളും, ഇമോഷന് രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാന്‍വാസിലൂടെ വന്‍ മുതല്‍മുടക്കില്‍ എത്തുന്ന മാസ് എന്റര്‍ടെയ്നറായ മാര്‍ക്കോയില്‍ ബോളിവുഡ് യുക്തി തരേജ ആണ് നായിക.
സിദ്ധിഖ്, ആന്സന് പോള്‍ , കബീര്‍ ദുഹാന്‍സിംഗ്, തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു . കലൈകിംഗ് സണ്‍, സ്റ്റണ്ട് സില്‍വ എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫേഴ്സ്. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര് ആണ് സംഗീതം.ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ് ഷ മീര്‍ മുഹമ്മദ്. കലാസംവിധാനം സുനില്‍ ദാസ്, ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Discussion about this post