കോളേജില്‍ പഠിക്കുന്ന കാലം മുതലേ സിനിമയില്‍ എന്തെങ്കിലുമൊക്കെ ആവണമെന്ന് തനിക്കാഗ്രഹമുണ്ടായിരുന്നുവെന്ന് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന് തന്റെ ബാച്ചിലായിരുന്നുവെന്നും അതുകൊണ്ട് സിനിമാപ്രേമത്തെക്കുറിച്ച് ഇടയ്ക്കിടെ വിനീതിനോച് സംസാരിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സംവിധായകനോ എഴുത്തുകാരനോ ആവാനായിരുന്നു തന്റെ ആഗ്രഹമെന്നും സിനിമാ വികടനുമായുള്ള അഭിമുഖത്തില്‍ അജു വ്യക്തമാക്കി.
സിനിമയിലേക്ക് വന്ന സമയത്ത് അഭിനയമായിരുന്നില്ല എന്റെ ആഗ്രഹം സംവിധായകനോ എഴുത്തുകാരനോ ആവുകയായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ അ്ത നടന്നില്ല . പക്ഷേ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ അത്തരമൊരു ആഗ്രഹമില്ല.
ജീവിതം എന്നെ അത് പഠിപ്പിച്ചു. ഒകു സിനിമയില്‍ സഹസംവിധായകനായി ട്രൈ ചെയ്ത് നോക്കിയിരുന്നു. വിനീത് ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ ആ സമയത്താണ് അത് എത്രത്തോളം പ്രയാസകരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അജു വ്യക്തമാക്കി.
Discussion about this post