വിനയന് സംവിധാനം നിര്‍വ്വഹിച്ച ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെയാണ് നടി ഹണി റോസ് മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമാരംഗത്ത് 20ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഹണി റോസ് തന്റെ ഏറ്റവും പുതിയ ചിത്രം റേച്ചലിന്റെ തിരക്കിലാണ്.
സോഷ്യല്‍മീഡിയയില്‍ ഹണിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നതിനൊപ്പം തന്നെ സൈബര്‍ ആക്രമണവും ഉണ്ടാകാറുണ്ട്. ചില അവസരങ്ങളില്‍ ഹണി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ബോഡി ഷെയിമിംഗ് ചെയ്യുന്നത് കൊലപാതകം പോലെയാണെന്ന് പറയുകയാണ് താരം. വളരെ മോശമായ കാര്യമാണിതെന്നും ആരും ഒരിക്കലും അത് ചെയ്യരുതെന്നും താരം ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
‘സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയിമിംഗ് കമന്റുകള്‍ ശ്രദ്ധിക്കാറുണ്ട്. അവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവര്‍ അവരുടെ ജോലി ചെയ്യട്ടെ, ഞാന്‍ എന്റെ ജോലിയായിട്ട് പോകുന്നു. ബോഡി ഷെയിമിംഗ് എനിക്കെതിരെയോ ആര്‍ക്കെതിരെയോ ആയാലും വളരെ മോശമായ കാര്യമാണ്. കൊലപാതകം ചെയ്യുന്നതും ഒരാളെ അബ്യൂസ് ചെയ്യുന്നതുപോലെയും വളരെ മോശമായ കാര്യമാണ്. അതേ വിഭാഗത്തില്‍പ്പെടുന്ന വിഷയമാണിത്. കഴിയുമെങ്കില്‍ ചെയ്യാതിരിക്കുക. ഇനി ചെയ്താലും എനിക്ക് പ്രശ്നമില്ല’- ഹണി റോസ് പറഞ്ഞു.
അതേസമയം, ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു വെട്ടുകത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. സംവിധായകന് എബ്രിഡ് ഷൈന്‍ നിര്‍മ്മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്.
വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായ ഒരു അനുഭവമാണ് ടീസര്‍ നല്‍കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കിയത്.
Discussion about this post