ഹേമാ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചതാണെന്നും ആ റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ ഇടപെടലൊന്നുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
അതേസമയം, ംഘടനയുടെ സോഷ്യല്‍മീഡിയ പേജുകള്‍ സജീവമാക്കുന്നതിനായി വിനു മോഹന്‍, സരയൂ, അന്‍സിബ തുടങ്ങിയവരെ ചുമതലപ്പെടുത്തി. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗത്തിനായി ഒഴിച്ചിട്ടിരുന്ന സ്ഥാനത്തേക്ക് നടി ജോമോളെ യോഗം ഏകകണ്ഠേന തിരഞ്ഞെടുത്തു. ഓഗസ്റ്റില്‍ താരനിശ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ ജഗദീഷ്, ജയന് ചേര്‍ത്തല, ജോയിന്റ് സെക്രട്ടറി ബാബുരാജ് എന്നിവരും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൈനീട്ടം പദ്ധതി വീണ്ടും ആരംഭിക്കും, നടന് സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി ഉള്‍പ്പെടെ ആലോചിക്കും.
ഇനി പരാതി ഉണ്ടാകാതിരിക്കാന്‍ നിയമ വി?ദഗ്ധരുമായി ചര്‍ച്ച ചെയ്യും..ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയ വ്യക്തിയെ ആയിരിക്കണം വിജയിയായി പ്രഖ്യാപിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി സംഘടനക്ക് നടന് പിഷാരടി കത്ത് നല്‍കിയിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രമേശ് പിഷാരടി വിജയിച്ചിട്ടും ഭരണസമിതിയില്‍ നാല് സ്ത്രീകള്‍ വേണമെന്ന നിയമം നിലവിലുള്ളതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയായിരുന്നു. ഇതിനെതിരെയാണ് പിഷാരടി കത്തയച്ചത്…….
Discussion about this post